ബലാത്സംഗ വാർത്തകൾ എവിടെ നിന്ന് കേട്ടാലും ഇര ധരിച്ചിരുന്ന ഉടുപ്പ് ഒരു കാരണമാണെന്നു ചൂണ്ടി കാട്ടുന്നവരുണ്ട്. അത്തരക്കാരുടെ കണ്ണു തുറപ്പിക്കാൻ വ്യത്യസ്തമായ ഒരു പ്രദർശനം നടന്നു. ബലാത്സംഗം ചെയ്യപ്പെട്ടവർ ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ പ്രദർശനമാണ് നടന്നത്.
ബ്രസൽസിലാണ് ഈ പ്രദർശനം നടന്നത്. ഈ സ് ഇറ്റ് മൈ ഫാൾട്ട് എന്നാണ് പ്രദർശനത്തിന്റെ പേര്. ട്രക്കുകൾ, പൈജാമകൾ, കുർത്തികൾ ഒക്കെയാണ് പ്രദർശനത്തിലുള്ളത്. മൈ ലിറ്റിൽ പോണി എന്നെഴുതിയ കുഞ്ഞുടുപ്പ് കാണികളുടെ കണ്ണു നനക്കുന്നു.
വസ്ത്രങ്ങളല്ല മനുഷ്യരാണ് ബലാൽസംഗം ചെയ്യുന്നത്. അതു കൊണ്ട് അവർ തന്നെയാണ് കുറ്റക്കാർ. വസ്ത്രമോ രാത്രിയാത്രയോ ഒക്കെ സ്ത്രീയുടെ പിഴവുകളായി കാണുന്ന രീതി മാറാൻ ഉള്ള ശ്രമമായാണ് ഈ എക്സിബിഷൻ നടത്തുന്നത്. ഇരയെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കുകയാണ് ആത്യന്തിക ലക്ഷ്യം
പ്രദർശനം ലോകത്താകെ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ലോക പ്രശസ്ത സൈക്കോളജിസ്റ്റായ സാന്ദ്ര ഷുൾമാൻ ആണ് ഇതിന്റെ സംഘാടകരിൽ ഒരാൾ. ഈ പ്രദർശനത്തിൽ ഉള്ള പോലുള്ള സാധാരണ വസ്ത്രങ്ങളാണ് സ്ത്രീകൾ ധരിച്ചതെന്ന് അവർ പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച ഡാറ്റകളും അതാണ് സൂചിപ്പിക്കുന്നത്. പ്രതി യിൽ നിന്ന് ഇരയിലേക്ക് കുറ്റം വഴി മാറ്റാൻ ഉള്ള വാദം മാത്രമാണിതെന്നും അവർ അഭിപ്രായപ്പെട്ടു.






