
ന്യുഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. മുസ്ലീം സ്ത്രീകള്‍ക്ക് അന്തസ്സോടെയും ഭയംകൂടാതെയും ജീവിക്കാന്‍ മുത്തലാഖ് ബില്‍ പാസാക്കാനാകുമെന്ന് പ്രസംഗത്തിന്റെ തുടക്കത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ച രാഷ്ട്രപതി, ഈ വര്‍ഷം ഇന്ത്യയുടെ നിര്‍മ്മാണത്തിന് ഏറെ നിര്‍ണായകമാണെന്നും ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിയായ ശേഷം രാംനാഥ് കോവിന്ദ് നടത്തുന്ന ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്.
ബാബ സാഹേബ് അംബേദ്കര്‍ പറഞ്ഞപോലെ, സാമൂഹിക, സാമ്പത്തിക ജനാധിപത്യം കൂടാതെ രാഷ്ട്രീയ ജനാധിപത്യം നിലനില്‍ക്കില്ല. 2019ല്‍ മഹാത്മാ ഗാന്ധിയുടെ 150ാമത് ജന്മവാര്‍ഷികം ആചരിക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ പരിപൂര്‍ണ്ണമായി ശുചിത്വമുള്ളതാക്കി വേണം അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കാന്‍. ജോലിക്കാരായ സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ചയായി ഉയര്‍ത്തിയ ബില്‍ പാര്‍ലമെന്റ് പാസാക്കി. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ജലസേചനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. അടല്‍ പെന്ഷന് സ്കീം വഴി 80 ലക്ഷം പേര്‍ക്ക് പ്രയോജനം നേടിക്കഴിഞ്ഞു. സ്വയം സഹായ സംഘങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. ഗ്രാമങ്ങളെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിക്ക് യിലുടെ ബന്ധിപ്പിക്കാനുള്ള ശ്രമം തുടരുന്നു. ഇതിനകം 2.5 ലക്ഷം പഞ്ചായത്തുകള്‍ ബന്ധിപ്പിക്കപ്പെട്ടുകഴിഞ്ഞു. 2.70 ലക്ഷം കോമണ്‍ സര്‍വീസ് സെന്ററുകള്‍ രാജ്യമെങ്ങും സ്ഥാപിച്ചുകഴിഞ്ഞു. ഒറ്റപ്പെട്ട മേഖലകളില്‍ ഉള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ ഡിജിറ്റല്‍ സര്‍വീസുകള്‍ എന്നിക്കാന്‍ ഇതുവഴി കഴിഞ്ഞിട്ടുണ്ട്.
എല്ലാവരേയും വികസനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പ്രധാന്‍മന്ത്രി ഗ്രം സഡക് യോജന വളരെ വേഗതയിലാണ് പുരോഗമിക്കുന്നത്. 2014ല്‍ 56% ഗ്രമാങ്ങളില്‍ മാത്രമായിരുന്നു റോഡുകള്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 82% ആയി ഉയര്‍ന്നു. സൗജന്യ പാചക വാതക കണക്ഷനുകള്‍ നല്കി സ്ത്രീകളെ പുകയില്‍ നിന്നും കരിയില്‍ നിന്നം രക്ഷപ്പെടുത്തി.
പെണ്‍കുഞ്ഞുങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ 'ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതി കൊണ്ടുവന്നു. പാവങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന 'പ്രധാന്‍മന്ത്രി സുരക്ഷ യോജന', പ്രധാന്‍മന്ത്രി ജീവന് ജ്യോതി ബീമ യോജന' എന്നിവയില്‍ 18 കോടി ആളുകള്‍ ചേര്‍ന്നുകഴിഞ്ഞു.
2022 ഓടെ എല്ലാവര്ക്കും വീട്, വെള്ളം, വൈദ്യൂതി, ശൗചാലന സൗകര്യങ്ങള്‍ ലഭ്യമാക്കും. പ്രധാന്‍മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി 800 ഇനം മരുന്നുകള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കി. ഇത്തരം 3000ല്‍ ഏറെ കേന്ദ്രങ്ങള്‍ രാജ്യമെങ്ജും സ്ഥാപിച്ചു. എല്ലാവര്ക്കും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കാന്‍ 'ദേശീയ ആരോഗ്യ നയം' സര്‍ക്കാര്‍ രൂപീകരിച്ചു. ദേശീയ ആയുഷ് മിഷനു കീഴില്‍ പരമ്പരാഗത ചീകിത്സാ രീതികളും പ്രോത്സാഹിപ്പിക്കുന്നു. 'ദീന്‍ദയാല്‍ ആമൃത് യോജന' പ്രകാരം 5200 ജീവന് രക്ഷാ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും 111 ഔട്ട്ലെറ്റുകള് വഴി 60%-90% വിലക്കുറവില്‍ നല്കുന്നു.
വടക്കുകിഴക്കന്‍ മേഖലയിലെ ആദിവാസികളുടെ ക്ഷേമത്തിനായി പദ്ധതികള്‍ തന്റെ സര്‍ക്കാര്‍ കൊണ്ടുവന്നു. വിദ്യാഭ്യാസത്തിലൂടെയാണ് രാജ്യത്തിന്റെ് ഭാവി കെട്ടിപ്പടുക്കുന്നത്. സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സമ്പ്രാദായവും മെച്ച%െ്പടുത്താനും ശക്തിപ്പെടുത്താനും തന്റെ സര്‍ക്കര്‍ പ്രതിജ്ഞാബദ്ധമാണ്. 'അടല്‍ ഇഇേന്നവേഷന് മിഷനു കീഴില്‍ 2400 ഓളം അടല്‍ തിങ്കറിംഗ് ലാബുകള്‍ക്ക് അംഗീകാരം നല്കി. തൊഴിലാളികളുടെ മിനിമം വേതനം 40% കണ്ട് ഉയര്‍ത്തി. തൊഴില്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്ന പരാതികള്‍ പരിഹരിക്കപ്പെട്ടു.
അഹമ്മദാബാദിനെ യുനെസ്കോ രാജ്യത്തെ ആദ്യ ഹെരിറ്റേജ് സിറ്റിയായി ഉയര്‍ത്തി. കുംഭമേളയ്ക്കും ചെന്നൈയ്ക്കും യുനെസ്കോ പ്രത്യേക പദവികള്‍ നല്കി. 'പ്രധാന്‍മന്ത്രി ഫസല്‍ ബിമ യോജന' പ്രകാരം കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമായി. 'ഭീം ആപ്' ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുന്നു. 'ഉമങ് ആപ് വഴി 100 ഓളം പൊതു സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ലഭ്യമാക്കുന്നു.
ആധാര്‍ വന്നതോടെ ഇടനിലക്കാരെ ഒഴിവാക്കി പാവപ്പെട്ടവര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുന്നു. നിലവില്‍ 400 ഓളം സ്കീമുകളില്‍ ഡിജിറ്റല്‍ പെയ്മെന്റ് നടക്കുന്നു.
സര്‍ക്കാരിന്റെ നയങ്ങളും കര്‍ഷകരുടെ കഠിനാദ്ധ്വാനവും കൂടി ചേര്‍ന്നതോടെ ഭക്ഷ്യോത്പാദനം 275 മില്യണ്‍ ടണ്ണില്‍ കൂടുതലായി. ഹോര്‍ട്ടികള്‍ച്ചര്‍ ഉത്പാദനം 300 മില്യണ്‍ ടണ്ണാണ്. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ബാങ്ക് വായ്പകള്‍ ലഭ്യമാക്കി.
ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ 10 ആസിയാന്‍ രാജ്യങ്ങളുടെ നേതാക്കള്‍ എത്തിയത് രാജ്യത്തിന്റെ 'വസുദൈവ കുടുംബകം' എന്ന നയത്തിനുള്ള അംഗീകാരമാണ്. മാനവിക സേവനങ്ങള്‍ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുദ്രാ ബാങ്ക്, ജി.എസ്.ടി തുടങ്ങിയവയെ പുകഴ്ത്തിയ രാഷ്ട്രപതി, പുതിയൊരു സാമൂഹിക ക്രമം ഉണ്ടാക്കാന്‍ ഇതുവഴി കഴിഞ്ഞു. അഴിമതിക്കെതിരായ പോരാട്ടം തുടരും. ജമ്മുവില്‍ പോരാടുന്ന സൈനികര്‍ക്ക് അഭിനന്ദനം നല്‍കാനും രാഷ്ട്രപതി മറന്നില്ല.
സ്വാതന്ത്ര്യത്തിനു ശേഷം 76 വിമാനത്താവളങ്ങള്‍ മാത്രമാണ് വാണിജ്യ സര്‍വീസുകള്‍ വഴി ബന്ധിപ്പിച്ചിരുന്നത്. എന്നാല്‍ ഉഡാന്‍ വന്നതോടെ 56 വിമാനത്താവളങ്ങളും 31 ഹെലിപാഡുകളും 15 മാസത്തിനുള്ളില്‍ ബന്ധിപ്പിക്കപ്പെട്ടുവെന്നും ഒരു മണിക്കൂറോളം നീണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.






