ഈ ആപ്പില്‍ അശ്ലീലത ഉണ്ട്...പക്ഷേ, ആപ്പിന്റെ വിലക്കിലേക്കു നയിച്ചത് മറ്റൊരു കാരണം
ഈ ആപ്പില്‍ അശ്ലീലത ഉണ്ട്...പക്ഷേ, ആപ്പിന്റെ വിലക്കിലേക്കു നയിച്ചത് മറ്റൊരു കാരണം
Authored by Web Desk | Last updated: 07 Feb 2018, 6:08 PM | 1 min read
പ്രതിഷേധക്കാരുടെയും മത തീവ്രവാദികളുടെയും ഇഷ്ട ആപ്പായി മാറി ടെലിഗ്രാം. ദിവസങ്ങള്‍ക്ക് മുന്‍പ് ടെലിഗ്രാം ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി. 'നിയമവിരുദ്ധമായ ഉള്ളടക്കം' ഉണ്ടെന്നു പറഞ്ഞ് ആപ്പിള്‍ തങ്ങളുടെ ആപ്പിനെ പുറത്താക്കിയതെന്നാണ് ടെലിഗ്രാം സ്ഥാപകന്‍ പറയുന്നത്.
തീവ്രവാദ പോസ്റ്റുകളുടെയും പോണ് വിഡിയോകളുടെയും പ്രളയമാണ് ടെലിഗ്രാം ആപ്പില്‍. എന്നാല്‍ ആപ്പിനു കൂടുതല്‍ സുരക്ഷ നല്കിയാല് ആപ്പിള്‍ ആപ് സ്റ്റോറില്‍ തിരിച്ചെത്താനായേക്കുമെന്നും ടെലിഗ്രാം സിഇഒ പാവെല്‍ ഡുറോവ് പറഞ്ഞു.
ടെലിഗ്രാം ആപ്പില്‍ അശ്ലീലത ഉണ്ട്. പക്ഷേ, ആപ്പിന്റെ വിലക്കിലേക്കു നയിച്ചത് അശ്ലീലതയെക്കാളേറെ തീവ്രവാദികളുടെ ഭീഷണിയാകാം എന്നാണ് പറയുന്നത്. ആയുധമേന്തി യുദ്ധ സജ്ജരാകാനും മറ്റുമുള്ള ആഹ്വാനങ്ങള്‍ തീവ്രവാദികള്‍ ആപ്പിലൂടെ നടത്തിയിരുന്നു. ഒരു പക്ഷേ, മറ്റൊരു സാധ്യതയും ഉണ്ടത്രെ- ക്രിപ്റ്റൊകറന്‍സി കുംഭകോണം. ക്രിപ്റ്റൊകറന്‍സി സൃഷ്ടാക്കളുടെ അഴിഞ്ഞാട്ട വേദിയായും ടെലിഗ്രാം അധപതിച്ചിരുന്നുവെന്നും ചിലര്‍ വാദിക്കുന്നു.