
പോണ് വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ടെങ്കില്‍ സൂക്ഷിക്കുക. പോണ് വെബ്സൈറ്റുകള്‍ ക്രിപ്റ്റോ മൈനിങ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്യുകയും പണമുണ്ടാക്കുകയും ചെയ്യുന്നതായി ഗവേഷണകര്‍ കണ്ടെത്തി. ബീജിങില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമായ 360നെറ്റ് ലാബ് ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്.
അലക്സാ റാങ്കിങിലെ ആദ്യ 30,000 വെബ്സൈറ്റുകളില്‍ 628 എണ്ണം മൈനിങ് കോഡുകള്‍ അവയുടെ ഹോം പേജില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. റിപ്പോര്‍ട്ട് പ്രകാരം ഇതില്‍ 49 ശതമാനം വെബ്സൈറ്റുകളും പോണ് വെബ്സൈറ്റുകളാണ്. ബാക്കി വരുന്ന എട്ട് ശതമാനം തട്ടിപ്പുകള്ക്കുള്ളതും, ഏഴ് ശതമാനം പരസ്യങ്ങളും, ആറ് ശതമാനും സിനിമാ/മാധ്യമ വെബ്സൈറ്റുകളും, നാല് ശതമാനം ബ്ലോഗുകളുമാണ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന മൈനിങ് കോഡുകളാണ് ഇവയില്‍ പ്രവര്‍ത്തിക്കുന്നത്.
youpornpics, streamxxx, xxgasm , megapornpisc ഉള്‍പ്പടെയുള്ള നിരവധി പോണ് വൈബ്സൈറ്റുകളും ടൊറെന്റ് വെബ്സൈറ്റുകളും ഈ പട്ടികയിലുണ്ട്. മൈനിങ് സോഫ്റ്റ്വെയറുകള് ഉപയോഗിച്ചിട്ടുള്ള വെബ്സൈറ്റുകളുടെ പട്ടികയും 360നെറ്റ് ലാബ് പുറത്തുവിട്ടിട്ടുണ്ട്. ഈ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ കമ്പ്യൂട്ടറുകള്‍ 'കോയിന് ഹൈവ്' എന്ന് ടൂള്‍ ഉപയോഗിച്ച് അവര്‍ അറിയാതെ വിര്‍ച്വല്‍ കറന്‍സി ഇടപാടുകള്‍ക്കായി ഉപയോഗപ്പെടുത്തുന്നതായി 360നെറ്റ് ലാബ് പറഞ്ഞു. അങ്ങനെ നിങ്ങളുടെ കംപ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗത വന്‍തോതില്‍ കുറയും. ഇത്തരം മൈനിങ് വെബ്സൈറ്റുകളെ കാര്യക്ഷമമായ ആന്റി വൈറസ് സോഫ്റ്റ് വെയറുകള്‍ക്ക് തടയാന്‍ സാധിക്കാറുണ്ട്.






