കാസര്‍കോഡ്: മുട്ടയിടാന്‍ പതിവു തെറ്റിച്ച് പട്ടാപ്പകല്‍ കരയില്‍ കടലാമ എത്തി. ജനങ്ങള്‍ നോക്കിനില്‍ക്കെ നിലമൊരുക്കി മുട്ടയിട്ടതിനു ശേഷമാണ് കടലാമ മടങ്ങിയത്. കാസര്‍കോഡ് ഹോസ്ദുര്‍ഗ് തീരമാണ് അസാധാരണ സംഭവത്തിനു സാക്ഷിയായത്.
കേരളാ തീരത്ത് പൊതുവേ കാണപ്പെടുന്ന ഒളിവ് റിഡ്ലി വിഭാഗത്തില്‍പ്പെട്ട കടലാമയാണ് പതിവ് തെറ്റിച്ച് മുട്ടയിടാന്‍ പകല്‍ നേരത്ത്് എത്തിയത്. പൊതുവേ ഈ വിഭാഗത്തില്‍പ്പെടുന്ന കടലാമ രാത്രിയിലാണ് മുട്ടയിടാന്‍ കരയില്‍ എത്തുന്നത്. ഓസ്ട്രേലിയന്‍ തീരങ്ങളില്‍ കാണപ്പെടുന്ന കടലാമകള്‍ മാത്രമാണ് പകല്‍ മുട്ടയിടാറുള്ളത്.
നായയുടെ കുര കേട്ടാണ് മത്സ്യത്തൊഴിലാളികള്‍ കടപ്പുറത്തെത്തിയത്. നോക്കിയപ്പോഴാണ് കടലാമ മുട്ടയിടാനായി നിലമൊരുക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ആളുകള്‍ കൂടിയെങ്കിലും കടലാമ അതൊന്നും വകവെയ്ക്കാതെ മുട്ടയിട്ട് മടങ്ങുകയായിരുന്നു. ഇന്നലെ ഹോസ്ദുര്‍ഗ് തീരത്തു നിന്ന് 139 ഓളം മുട്ടകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവ തൊട്ടടുത്തുള്ള ഹാച്ചറിയിലേയ്ക്ക് മാറ്റി. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളെ വൈകാതെ കടലിലേക്ക് തന്നെ തിരിച്ചു വിടും.

Comments