
തിരുവനന്തപുരം : സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മയെ ശാരീരിക അസ്വസ്തയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.
മെഡിക്കല്‍ ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ച മന്ത്രിക്ക് പരിശോധനകള്‍ നടത്തി വരികയാണ്. കുണ്ടറ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്തി മേഴ്സികുട്ടിയമ്മയ്ക്ക് ഫിഷറീസ് കൂടാതെ തീരദേശ പരിപാലനം, കശുവണ്ടി വ്യവസായം എന്നീ വകുപ്പുകള്‍ കൂടെയുണ്ട്.






