കടപ്പ: തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. ആന്ധ്രയിലെ കടപ്പ ജില്ലയിലാണ് സംഭവം. കടപ്പ ജില്ലയിലെ ഒന്റിമിറ്റ തടാകത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആറും പുരുഷന്മാരുടെ മൃതദേഹങ്ങളാണ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 30-40 വയസ് പ്രായമുള്ളവരാണ് മരിച്ചത്.
ചന്ദന മരങ്ങളുടെ മോഷണം വ്യാപകമായി നടക്കുന്ന മേഖലയാണ് ഇത്. അതിനാല്‍ മരം വെട്ടാന്‍ കള്ളക്കടത്തുകാര്‍ കൊണ്ടു വന്ന തൊഴിലാളികാം ദുരൂഹമായി മരിച്ചതെന്നാണ് പോലീസ് നിഗമനം. മൃതദേഹങ്ങള്‍ പരസ്പരം മീറ്ററുകള്‍ മാറിയാണ് ഒഴുകിയിരുന്നത്. യുവാക്കളുടെ മൃതദേഹങ്ങളില്‍ മുറിവേറ്റ പാടുകളൊന്നുമില്ല. അതിനാല്‍ യുവാക്കളെ കൊലപ്പെടുത്തിയതല്ലെന്നാണ് പോലീസ് നിഗമനം. പോലീസ് അന്വേഷണം തുടങ്ങി.






