
രാജ്യത്തെ മുൻനിര സ്മാർട്ട്ഫോൺ വിതരണ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട് ടെലിവിഷൻ വിൽപ്പനയിൽ റെക്കോർഡ് നേട്ടം. ഇത് ആദ്യമായാണ് ഒരു സ്മാർട്ട് ടെലിവിഷൻ പെട്ടെന്ന് വിറ്റുതീരുന്നത്. ഷവോമിയുടെ എംഐ എൽഇഡി സ്മാർട് ടിവി 4 138.8 സിഎം ടെലിവിഷനാണ് നിമിഷ നേരം കൊണ്ടു വിറ്റുതീർന്നത്.
എംഐ എൽഇഡി സ്മാർട് ടിവി കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 44,999 രൂപ വലിയുള്ള സ്മാർട് ടിവി 11 ശതമാനം ഇളവ് നൽകി 39,999 രൂപയ്ക്കാണ് വിറ്റത്. ഒരു വേരിയന്റിൽ മാത്രം ലഭ്യമായ ടിവി ഫ്ലിപ്കാർട്ട്, എംഐ ഡോട്ട് കോം വഴിയാണ് വിറ്റത്. ഉച്ചയ്ക്ക് 2 മണിക്കാണ് ഫ്ലാഷ് വിൽപ്പന നടന്നത്.
തങ്ങളുടെ Mi TV 4 എന്ന മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ അതിന്റെ വില തന്നെയാണ് ആകര്‍ഷകമായ തലത്തില്‍ നിറുത്താന്‍ കമ്പനി ശ്രദ്ധിച്ചിട്ടുള്ളതെന്ന് കാണാം. സോണിയുടെയും സാംസങ്ങിന്റെയും 4K UHD ടിവി സെറ്റുകളുടെ വില 80,000 രൂപയ്ക്കു മുകളിലാണ്. ചിലതെല്ലാം 1,00,000 രൂപയ്ക്കും മുകളിലും. കുറഞ്ഞ കമ്പനികളായ ടിസിഎല്‍, Vu തുടങ്ങിയ ബ്രാന്‍ഡുകള്‍ പോലും 50,000 രൂപയ്ക്കു താഴെ 4K ടിവികള്‍ വില്‍ക്കുന്നില്ല.






