
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നോതാവ് ഷുെഹെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ആകാശ് തില്ലങ്കേരി, രജിന് രാജ് എന്നീ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. രണ്ട് ദിവസം തുടര്‍ച്ചായി ഷുെഹെബിനെ കൊലയാളി സംഘം പിന്തുടര്ന്നതായി ഇവര്‍ മൊഴി നല്കി. ഒപ്പം ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ ആക്രമിക്കാതെ മടങ്ങുകയായിരുന്നു.
പതിനൊന്നാം തീയതിയും പന്ത്രണ്ടാം തീയതിയും വാടകയ്ക്കെടുത്ത കാറിലാണ് ഷുെഹെബിനെ പിന്തുടര്ന്നത്. ഷുെഹെബിനൊപ്പം കൂടുതല്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതിനാല്‍ ആക്രമിക്കാതെ മടങ്ങി. പതിനൊന്നാം തീയതി ഒരു വിവാഹച്ച ടങ്ങില്‍ പങ്കെടുക്കാന്‍ ഷുെഹെബ് പോയതു കൊണ്ട് ആക്രമണം നടന്നില്ല. 12 ന് രാവിലെ ഷുെഹെബിനെ പിന്തുടരുന്നതിനിടെ വെള്ളപ്പറമ്പില്‍ വെച്ച് ഒരു വാള് നഷ്ടപ്പെട്ടു. ഈ വാള് പോലീസ് മുമ്പ് കണ്ടെത്തിയിരുന്നു. പന്ത്രണ്ടിന് െവെകിട്ടാണ് ആകാശ് തില്ലങ്കേരി അക്രമി സംഘത്തിനൊപ്പം ചേര്‍ന്നത്. അന്നു രാത്രി 10.50 ന് തെരൂരിലെ തട്ടുകടയില്‍ വച്ച് അക്രമി സംഘം ഷുെഹെബിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി.
അക്രമി സംഘത്തിലെ ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു. അതേ സമയം കസ്റ്റഡിയിലെടുത്ത പ്രതികളുമായി അനേ്വഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ പത്തുമണിയോടെ തെളിവെടുപ്പ് നടത്തി. ഷുെഹെബിനെ വെട്ടിക്കൊന്ന തെരൂരിലെ തട്ടുകട, പ്രതികള്‍ ഗൂഡാലോചന നടത്തിയ വെളളിയാംപറമ്പിലെ ആളൊഴിഞ്ഞ പ്രദേശം, വാള് നഷ്ടപ്പെട്ട സ്ഥലം, കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട വഴി, കാര്‍ മാറി കയറിയ സ്ഥലം തുടങ്ങിയ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.
കണ്ണൂര്‍ സെപഷ്യല്‍ സബ് ജയില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടിരുന്നു. മട്ടന്നൂര്‍ സി.ഐ: എ.വി ജോണ്‍, എസ്.ഐ: രാജീവന് എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കാര്‍ ഫോറന്‍സിക് വിദഗ്ദര്‍ പരിശോധിച്ചു.






