
തിരുവനന്തപുരം : ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം വിവാദമാക്കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കുത്തിയോട്ടത്തിനെതിരെ ഇപ്പോള്‍ ചാടി വീഴേണ്ടെന്നും മുന്‍ വര്‍ഷത്തേക്കാള്‍ ഭംഗിയായി ഇക്കുറി കുത്തിയോട്ടം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാലാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് പറയേണ്ടതാണെന്നും ഡിജിപി ശ്രീലേഖയുടെ നിലപാട് തള്ളിക്കൊണ്ട് കടംകംപള്ളി പറഞ്ഞു.
ആറ്റുകാല്‍ പൊങ്കാല നാളെ നടക്കാനിരിക്കെയാണ് കുത്തിയോട്ടം വിവാദമായിരിക്കുന്നത്. കടുത്ത ബാലാവകാശ ലംഘനമാണ് കുത്തിയോട്ടമെന്നും ഇതില്‍ പ്രതിഷേധിച്ച് താന്‍ ഇനി പൊങ്കാലയിടാന്‍ ഇല്ലെന്നും ആചാരത്തിനെ്റ പേരില്‍ കുട്ടികള്‍ നേരിടുന്നത് കടുത്ത ശാരീരികവും മാനസികവുമായ പീഡനമാണെന്നും ശ്രീലേഖ തന്റെ ബ്ലോഗില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
10 വയസ്സു മുതല്‍ പൊങ്കാലയിടുന്നയാളാണ് താന്‍. ഐ.പി.എസ് കിട്ടാന്‍ കാരണം ആറ്റുകാലമ്മയുടെ അനുഗ്രഹമാണ്. ഐപിഎസ് കിട്ടാനായി 22 ആം വയസ്സില്‍ മൂന്ന് പൊങ്കാല വരെ ഇട്ടിരുന്ന വ്യക്തിയാണ് താന്‍. എന്നാല്‍, ഇത്തവണ പൊങ്കാലയിടില്ല എന്നും ശ്രീലേഖ ബ്ലോഗില്‍ കുറിച്ചിരുന്നു.






