
ഹോളി പ്രമാണിച്ച് മറ്റൊരു ഓഫറുമായി ജിയോ. ഇത് സംബന്ധിച്ച് നിരവധി ജിയോ വരിക്കാര്‍ ട്വിറ്ററിലും ഫെയ്സ്ബുക്കിലും കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹോളി പ്രമാണിച്ച് ജിയോ 10 ജിബി അധിക ഡേറ്റ നല്‍കിയെന്നാണ് ട്വീറ്റുകള്‍ പറയുന്നത്.
എന്നാല്‍ 10 ജിബി ഡേറ്റ മാര്‍ച്ച് 27 നു മുന്‍പ് ഉപയോഗിച്ച് തീര്‍ക്കേണ്ടതുണ്ട്. ജിയോയുടെ ടോള്‍ ഫ്രീ നമ്പറായ 1299 ലേക്ക് വിളിച്ചവരില്‍ ചിലര്‍ക്കാണ് 10 ജിബി ഡേറ്റ ലഭിച്ചിരിക്കുന്നത്. ഇങ്ങനെ അധികമായി ലഭിക്കുന്ന ഡാറ്റ മൈജിയോ ആപ്പ് സന്ദര്‍ശിച്ചാല്‍ കാണാന്‍ സാധിക്കു.






