ആഗ്ര: ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ അക്രമം വ്യാപകമായിരിക്കുകയാണ്. ഇതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും അക്രമം. ത്രിപുരയില്‍ ലെനിന്റെ പ്രതിമക തകര്‍ക്കുകയും സി.പി.എം ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്യുമ്പോള്‍ യു.പിയില്‍ ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര് അംബേദ്കറിന്റെ പ്രതിമയും തകര്‍ത്തു.
അലിഗഡിനടുത്ത ഘണ്ടഘര് മേഖലയിലെ അംബേദ്കര്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്. ശനിയാഴ്ച രാത്രിയാണ് പ്രതിമ തകര്‍ത്തത്. പ്രതിമ തകര്‍ക്കപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കുകയായിരുന്നു. ചിലര്‍ ബോധപൂര്‍വം പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അലിഗഡ് മേയര്‍ മുഹമ്മദ് ഫുര്കാന് പ്രതികരിച്ചു.






