കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട കേസ് നടത്തുന്നതിന് ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കലിനെ നിയമിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് രൂപതയുടെ പത്രക്കുറിപ്പ്. വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അത്തരമൊരു പ്രത്യേക ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ആര്‍ച്ച് ബിഷപ്പിന്റ കാര്യാലയത്തെ ഉദ്ധരിച്ച് പത്രക്കുറിപ്പ് വ്യക്തമാക്കി.
കേസിന്റെ നടത്തിപ്പിനായി മൂന്നംഗ ബിഷപ്പ് സമിതിയെ സിനഡ് നിയോഗിച്ചു എന്നായിരുന്നു വാര്‍ത്ത. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ ആണ് സമിതിയ്ക്ക് നേതൃത്വം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതോടെയാണ് ഇന്നലെ വൈകിട്ട് അടിയന്തര സ്ഥിരം സിനഡ് ചേര്‍ന്നിരുന്നു.






