
മൈക്രോസോഫ്റ്റ് ആൻഡ്രോയ്ഡ് 4.3 മുതൽക്കുള്ള പതിപ്പുകളിൽ ഉപയോഗിക്കാവുന്ന, മെമ്മറിയും സ്റ്റോറേജും കുറവുമാത്രം ആവശ്യമുള്ള സ്കൈപ്പ് ആണ് പുറത്തിറക്കാൻ ഒരുങ്ങുന്നത്.
കൂടുതൽ വേഗത്തിൽ, മികച്ച ശബ്ദ-ദൃശ്യ നിലവാരത്തോടെ ബേസിക് സ്മാർട്ട്ഫോണുകളിൽ സ്കൈപ്പ് പ്രവർത്തിക്കും. മിക്കവാറും ആപ്ലിക്കേഷനുകൾ പഴയ ആൻഡ്രോയ്ഡ് പതിപ്പുകൾക്കുള്ള സപ്പോർട്ട് കുറയ്ക്കുന്നകാലത്താണ് മൈക്രോസോഫ്റ്റിന്റെ ഈ നീക്കം. ആഴ്ചകൾക്കുള്ളിൽ പുതിയ പതിപ്പ് ലഭ്യമാകുമെന്നാണ് സൂചന.
മൊബൈൽഫോണ്‍ ഈരണ്ടുകൊല്ലം കൂടുമ്പോൾ പുതുക്കാൻ കഴിവില്ലാത്ത ഒട്ടേറെപ്പേർക്ക് ഇത്തരം നടപടികൾ സഹായമാകും. ലോ-എൻഡ് ഫോണുകൾ ഉപയോഗിക്കുന്നവരെ അവഗണിക്കാൻ കന്പനികൾക്കു കഴിയില്ല എന്നതിനും ഇതു തെളിവാണ്. കഴിഞ്ഞമാസം ഗൂഗിൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആൻഡ്രോയ്ഡ് 4, 5 വേർഷനുകൾ ഉപയോഗിക്കുന്നവർ മൊത്തം ഉപയോക്താക്കളുടെ 42 ശതമാനം വരും.






