തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ അനുവദിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പൂട്ടിപ്പോയ കള്ളുഷാപ്പുകള്‍ മാത്രം തുറക്കാനാണ് അനുമതി. പുതിയ ബാറുകള്‍ക്കുള്ള അപേക്ഷ വന്നാല്‍ അപ്പോള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട് എടുത്തതെനളന്നും മന്ത്രി പറഞ്ഞു.
പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. മദ്യനയത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. എല്‍.ഡി.എഫിന്റെ പ്രകടന പത്രിക പ്രകാരമുള്ള മദ്യനയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. പുതിയ ബാറുകള്‍ക്ക് അപേക്ഷ വന്നാല്‍ അപ്പോള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മദ്യവര്‍ജനം തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും എക്സൈസ് മന്ത്രി പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് ഉണ്ടായിരുന്ന അത്രയും മദ്യശാലകള്‍ ഇപ്പോഴില്ല. പുതിയ ഷാപ്പുകളും യോഗ്യതയില്ലാത്ത ഷാപ്പുകളും തുറക്കില്ല. മദ്യനയത്തില്‍ ആശങ്കയുള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.






