
ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്. ഷമി ഒത്തുകളിച്ചിട്ടില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ സമിതി കണ്ടെത്തിയതോടെയാണ് ബിസിസിഐ ക്ലീന്‍ ചിറ്റ് നല്കി കരാര്‍ പുനസ്ഥാപിച്ചത്.
ഷമിയുടെ ബി ഗ്രേഡ് കരാറാണ് ബിസിസിഐ പുനസ്ഥാപിച്ചത്. ഭാര്യ ഹസിന് ജഹാനാണ് താരത്തിനെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചത്. പാക്കിസ്ഥാനി യുവതി മുഖേന ഷമി പണം കൈപ്പറ്റിയെന്നായിരുന്നു ഹസിന് ജഹാന്റെ ആരോപണം. ഒത്തുകളി ഉള്‍പ്പെടെ ഷമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഹസിന് ഉയത്തിയതിനു പിന്നാലെ ബിസിസിഐ പുതുക്കിയ കരാര്‍ ഷമിയെ ഒഴിവാക്കിയാണ് പ്രഖ്യാപിച്ചത്.
ഉയര്‍ന്ന ഗുരുതര ആരോപണങ്ങളെ തുടര്‍ന്ന് ഷമിയുടെ ക്രിക്കറ്റ് കരിയര്‍ പ്രതിസന്ധിലായി നില്ക്കയാണ് ബോര്‍ഡിന്റെ ക്ലീന്‍ ചിറ്റ് ലഭിച്ചത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായ ഷമിയുടെ ഐപിഎല്‍ ഭാവിയും ത്രിശങ്കുവിലായിരുന്നു.






