
ആദ്യ തവണ കിടക്ക പങ്കുവെച്ച് കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം എനിക്ക് പണം തരാന്‍ ശ്രമിച്ചു. എന്നാല്‍ എങ്ങിനെ ആ പണം വാങ്ങുമെന്ന് വിഷമിച്ചു. ഇതെനിക്ക് വേണ്ട. ഞാന്‍ അത്തരത്തിലുള്ള ഒരു പെണ്‍കുട്ടിയല്ല. ഒടുവില്‍ അദ്ദേഹത്തെ നോക്കിക്കൊണ്ടു ഞാന്‍ പറഞ്ഞതിങ്ങനെയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗിക വെളിപ്പെടുത്തലുമായി ഏറ്റവും പുതിയതായി രംഗത്ത് വന്നിരിക്കുന്നത് മുന്‍ പ്ളേബോയി മോഡല്‍ കരണ്‍ മക് ദൗഗലാണ്.
ട്രംപുമായി പത്തു മാസം നീണ്ട തന്റെ മാനസീക ശാരീരിക ബന്ധത്തിന് ഭാര്യ മെലാനിയാ ട്രംപിനോട് മാപ്പു ചോദിക്കാനും മക്ദൗഗല് മറന്നില്ല. രണ്ടുപേരുടേയും ആദ്യ രാത്രിയ്ക്ക് ശേഷം ട്രംപ് തനിക്ക് പണം നല്കാന് ശ്രമിച്ചതായും താനത് വാങ്ങിയില്ലെന്നും മക്ദൗഗല് പറഞ്ഞു. വ്യാഴാഴ്ച രാത്രിയില്‍ സിഎന്‍എന്‍ ചാനല്‍ സംപ്രേഷണം ചെയ്ത ആന്ഡേഴ്സണ് കൂപ്പര്‍ നടത്തിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍. 2006 ല്‍ ബേവര്‍ലി ഹില്‍സിലെ ഹോട്ടലിലായിരുന്നു ട്രംപുമായുള്ള ആദ്യ ലൈംഗികാനുഭവം നടന്നതെന്നും അതിന് ശേഷം ട്രംപുമായി വേര്‍പിരിയുന്നത് ഓര്‍ത്ത് കണ്ണീരോടെയാണ് പടിയിറങ്ങിയതെന്നും അവര്‍ പറഞ്ഞു. ഇനിയും കാണാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരിക്കലും കണ്ടുമുട്ടുമെന്ന് വിചാരിച്ചില്ല. വീട്ടിലേക്ക് മടങ്ങുമ്പോള്‍ കണ്ണു നിറഞ്ഞു പോയിരുന്നു. അത്രമാത്രം ആകര്‍ഷണീയനും തൃപ്തികരവുമായിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്ച സമ്മാനിച്ചത്.
പിന്നീട് പശ്ചാത്താപം തോന്നി 2007 ഏപ്രിലില്‍ വേര്‍പിരിയും വരെ പത്തു മാസത്തോളം ട്രംപുമായി ബന്ധം തുടര്‍ന്നു. ട്രംപിന്റെ ന്യൂയോര്‍ക്ക, ന്യൂ ജഴ്സി, കാലിഫോര്‍ണിയ തുടങ്ങിയ ഇടങ്ങളില്ലെല്ലാം അദ്ദേഹവുമായി പോകുകയും അവിടെയെല്ലാം വെച്ച് ഡസന്‍ കണക്കിന് പ്രാവശ്യം ലൈംഗികതയില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ട്രംപിന് വേണ്ടി എപ്പോഴും മനസ്സ് തുടിക്കുമായിരുന്നു. എന്നാല്‍ അത് കണ്ണീരില്‍ അവസാനിക്കുകയും ചെയ്യും. അവര്‍ പറഞ്ഞു. അതൊരു സത്യസന്ധമായതും യഥാര്‍ത്ഥത്തില്‍ വൈകാരികമായതുമായ ഒരു ബന്ധമായിരുന്നു. തന്നെ ബേബിയെന്നോ സുന്ദരിയായ കരണ്‍ എന്നോ ആയിരുന്നു ട്രംപ് വിളിച്ചിരുന്നത്.
2005 ലാണ് ട്രംപ് മെലാനിയ ട്രംപിനെ വിവാഹം ചെയ്തത്. ഇവരുടെ പുത്രന് ബാരന് ജനിച്ചത് 2006 ലും. ട്രംപുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ മെലാനിയയോട് മാപ്പു പറയാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും ദൗഗല്‍ പറഞ്ഞു. ഒരിക്കലും ഇക്കാര്യം തുറന്നു പറയാന്‍ ഉദ്ദേശിച്ചിരുന്നില്ല. പല തവണ റിപ്പോര്‍ട്ടര്‍മാര്‍ സമീപിച്ചിട്ടും ചുണ്ടുകള്‍ മുറുക്കിയടച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കഥകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നതിനാലാണ് യാഥാര്‍ത്ഥ്യം പറയാന്‍ രംഗത്ത് വന്നത്. അതേസമയം മക്ദൗഗലുമായുള്ള ബന്ധം നേരത്തേ തന്നെ നിഷേധിച്ച ട്രംപ് വ്യാഴാഴ്ച രാത്രിയില്‍ പുറത്തു വന്ന അഭിമുഖത്തോട് ദ്രുതഗതിയില്‍ പ്രതികരിക്കേണ്ടെന്ന് തീരുമാനം എടുത്തിരിക്കുകയാണ്.
ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീകഥകള്‍ അമേരിക്കന്‍ ടാബ്ളോയ്ഡുകളില് നിറയുകയാണ്. മെലാനിയാ ട്രംപിനെ വിവാഹം ചെയ്ത ശേഷവും കുട്ടിയുണ്ടായ ശേഷവും നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് സുന്ദരിമാരെ തേടി പോയിരുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍. നേരത്തേ ബന്ധം മൂടി വെയ്ക്കാന്‍ ട്രംപ് തനിക്ക് പണം നല്‍കിയെന്ന് ആരോപിച്ച് നീലച്ചിത്ര നടി രംഗത്ത് വന്നിരുന്നു. ട്രംപുമായുള്ള തന്റെ അവിഹിത കഥകളുമായി ബന്ധപ്പെട്ട് സുപ്പര്മാര്ക്കറ്റ് ടാബ്ളോയ്ഡ് നാഷണല്‍ എന്ക്യയറിനെതിരേ ദൗഗല്‍ ലോസ് ഏഞ്ചല്‍സില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് താനുമായി മാധ്യമം 150,000 ഡോളറിന്റെ കഥ പ്രസിദ്ധീകരിക്കാനുള്ള അവകാശം സംബന്ധിച്ച കരാര്‍ ഉണ്ടാക്കിയെന്നും എന്നാല്‍ ഒരിക്കലും കഥ പ്രസിദ്ധീകരിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
ട്രംപിന്റെ അഭിഭാഷകന് മൈക്കല്‍ കോഹന് മാധ്യമത്തിന്റെ പിതൃസ്ഥാപനമായ അമേരിക്കന്‍ മീഡിയ ഇന്കോര്പ്പറേറ്റ്സുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും അതുകൊണ്ട് കരാര്‍ പ്രാബല്യമില്ലാതായതായി പ്രഖ്യാപിക്കണമെന്നുമാണ് ദൗഗലിന്റെ ആവശ്യം. എന്നാല്‍ 2016 ല്‍ ഉണ്ടാക്കിയ കരാര്‍ കഥകള്‍ പങ്കുവെയ്ക്കുന്ന കാര്യത്തിന് മാത്രമാണ് എന്നാല്‍ എന്ന് പ്രസിദ്ധീകരിക്കണമെന്നും പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന കാര്യമൊക്കെ തീരുമാനിക്കുന്നത് മാധ്യമമാണെന്നാണ് അവരുടെ പ്രതികരണം.






