ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് വഴിയൊരുക്കാനായി കാര്‍യാത്രികന്റെ മൂക്ക് പോലീസ് ഇടിച്ചു തകര്‍ത്തതായി പരാതി. കോട്ടയ്ക്കല്‍ കൊളത്തൂപ്പറമ്പ് ശ്രുതിയില്‍ കെ.ആര് ജനാര്‍ദ്ദനാണ്(69)കോട്ടയ്ക്കല്‍ പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മൂക്കിനു ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാവിലെയാണ് സംഭവം. വീട്ടില്‍ നിന്ന് കാറോടിച്ചു പോകുമ്പോള്‍ പൊന്നാനിയിലേക്കു പോകുന്ന ഗവര്‍ണര്‍ക്കായി പോലീസ് ഗതാഗതക്രമീകരണം നടത്തുകയായിരുന്നു. ഗവര്‍ണറുടെ വാഹനം എത്താറായപ്പോള്‍ കാര്‍ പരമാവധി വശത്തേക്കു മാറ്റി നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഒരു പോലീസുകാരന് ആക്രോശിച്ചുകൊണ്ട് എന്താടാ നിനക്ക് വണ്ടി സൈഡാക്കാന്‍ അറിയില്ലേ എന്നു ചോദിച്ചുകൊണ്ട് കൈകൊണ്ട് മൂക്കിനിട്ട് ഇടിക്കുകയായിരുന്നുവെന്ന് ജനാര്‍ദ്ദന്‍ പറയുന്നു.
ഒരു പ്രകോപനവും കൂടാതെ ആക്രമിച്ച പോലീസിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും, കേസുമായി മുന്നോട്ടു പോകുമെന്നും അദേഹം വ്യക്തമാക്കി. ഇദേഹത്തിന്റെ മൂക്കില്‍ നിന്ന് രക്തം വരുന്നതുകണ്ട് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ഇദേഹത്തെ പോലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Comments