കോട്ടയം: ദളിത് ഐക്യവേദി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നു. കൊച്ചി തിരുവനന്തപുരം ആലപ്പുഴ കൊല്ലം കോഴിക്കോട് പാലക്കാട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമമുണ്ടായി. കൊല്ലത്ത് കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ തടഞ്ഞു.
കൊച്ചി ഹൈക്കോടതി പരിസരത്ത് വാഹനം തടഞ്ഞതിനു ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട്, ആലപ്പുഴ, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ബസ് തടഞ്ഞവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വലപ്പാട് ശാസ്താംകോട്ടയിലും ബസിനു നേരെ കല്ലേറുണ്ടായി. വലപ്പാട് കെഎസ്ആര്‍ടിസി ബസിന് നേര്‍ക്കുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഗോത്രമഹാസഭയും യൂത്ത് കോണ്‍ഗ്രസും ഹര്‍ത്താലിനു പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് ഹര്‍ത്താലിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി ആസ്ഥാനത്തേക്ക് കാല്‍നടയായാണ് പോയത്.

തെക്കന്‍ കേരളത്തില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ സമാധാനപരമാണ്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഉപരോധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പോലീസ് നിര്‍ദേശം നല്കി. നിരവധി പേരെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്.

ആലപ്പുഴയില്‍ വാഹനം തടയാന്‍ ശ്രമിച്ച 11 പേരെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയില്‍ സ്വകാര്യ ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ല. വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് കോട്ടയത്ത് താല്‍ക്കാലികമായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ആരോഗ്യസര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവെച്ചു.

Comments