റായ്പൂര്‍: നക്സലുകളെ കീഴടങ്ങുന്നതിന് പുതിയ മാര്‍ഗവുമായി ഛത്തീസ്ഗഡ് പോലീസ്. നക്സലുകളെ മയക്കുന്നതിനായി സംഗീത ആല്‍ബം പുറത്തിറക്കാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. പ്രാദേശിക ഭാഷയില്‍ അടക്കമാണ് സംഗീത ആല്‍ബം പുറത്തിറക്കുന്നത്.
നക്സല്‍ ബാധിത പ്രദേശമായ ബാസ്റ്ററില്‍ ഇവരുടെ എണ്ണത്തില്‍ കുറവ് വരുമെന്നാണ് പോലീസ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. പുതിയ പ്രഭാതം എന്ന അര്‍ത്ഥം വരുന്ന നവ ബിഹാന്‍ എന്നാണ് ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്.
കൊണ്ടാഗോണ്‍ ജില്ല പോലീസാണ് ഇത്തരത്തില്‍ എല്ലാ പാട്ടുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. നക്സല്‍ ബാധിത പ്രദേശത്ത് ജീവിക്കുന്ന ആദിവാസികളുടെ വേദനകള്‍ എടുത്തുകാണിക്കുന്നതാണ് ഇതിലെ അഞ്ചു പാട്ടുകളും. ഈ മേഖലയില്‍ 'ചേതന നത്യ മഞ്ച്' എന്ന സംഘടന സമാധാനമാര്‍ഗങ്ങളിലൂടെ ആദിവാസികള്‍ക്കിടയില്‍ വേരുറപ്പിക്കുന്നുവെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഇത്തരം മാര്‍ഗങ്ങള്‍ നോക്കുന്നത്.
കലയും സംഗീതവും സമീഹത്തെ സമാധാനത്തിന്റെ പാതയില്‍ നടത്തുന്നതിന് സഹായിക്കുമെന്ന് ബസ്തര്‍ റേഞ്ച് ഐജി വിവേകാനന്ദ് സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു.






