
ന്യൂഡല്‍ഹി: രാജ്യത്തെ വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനുമെതിരെ മെഴുകുതിരി ദീപവുമായി ഡല്‍ഹി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു പ്രതിപക്ഷത്തിന്റെ സമരം.
കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ് മാക്കന്റെ നേതൃത്വത്തിലാണ് ചെങ്കോട്ടയില്‍ നിന്നും ചാന്ദിനി ചൗക്ക് ടൗണ്‍ ഹാളിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും സഹോദരി പ്രിയങ്കാ ഗാന്ധിയുടേയും നേതൃത്ത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. ബിജെപി പ്രതിക്കൂട്ടില്‍ നില്ക്കുന്ന ഉന്നോനോ കത്തുവ പീഡനങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുന്നതിനാണ് കോണ്‍്ഗ്രസ് തയ്യാറെടുക്കുന്നത്.
പീഡനങ്ങള്‍ നവമാധ്യമങ്ങള്‍ കൂടി ഏറ്റെടുത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്. രണ്ടു പീഡനങ്ങളേയും റേപ്പ് ഹൊറര്‍ എന്നാണ് നവമാധ്യമങ്ങള്‍ വിളിക്കുന്നത്.






