
ഉത്തര്‍പ്രദേശ്: മുസഫര്‍നഗറില്‍ 13കാരിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു. തലവേദനയെ തുടര്‍ന്ന് ഡോക്ടറുടെ ക്ലിനിക്കിലെത്തിയ കുട്ടിയെയാണ് ഡോക്ടര്‍ ബലാത്സംഗം ചെയതത്.
സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. മരുന്ന് വാങ്ങാന്‍ ക്ലിനിക്കിലെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍ തടവിലാക്കിയെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്.
മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അവിടെനിന്ന് രക്ഷപെട്ട പെണ്‍കുട്ടി പിതാവിന്റെയടുത്തെത്തുകയായിരുന്നു. അവളെ കാണാതായതു മുതല്‍ അയല്‍വാസികളും താനും ചേര്‍ന്ന് പ്രദേശത്താകെ തെരച്ചില്‍ നടത്തുകയായിരുന്നെന്നും പിതാവ് പോലീസിനോട് പറഞ്ഞു. മയക്കുമരുന്ന് നല്‍കിയശേഷം കുട്ടിയെ ഡോക്ടര്‍ പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
പന്ത്രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് നാല് ബലാത്സംഗങ്ങളാണ്.






