തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളില്‍ 28 മരണം റിപ്പോര്‍ട്ട് ചെയ്തു. കാണാതായ നാലു പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. 460 ക്യാമ്പുകളിലായി 30315 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാമ്പുകള്‍ അവസാനിക്കുന്നത് വരെ അവധിയായിരിക്കും. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും.
അതേസമയം തന്നെ പത്തനംതിട്ട, കോട്ടയം പ്രദേശങ്ങളില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ആശ്വാസമായി വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ട്. പൂര്‍ണ്ണമായും വെള്ളമിറങ്ങിയിട്ടില്ല എങ്കിലും ഈ ജില്ലകളുടെ പടിഞ്ഞാറന്‍ പ്രദേശത്ത് ജലനിരപ്പ് താഴുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കോട്ടയത്ത് മഴയ്ക്ക് നല്ല ശമനം ഉണ്ടായിട്ടുണ്ട്. ഇന്നലെ പകല്‍ കാര്യമായി മഴ പെയ്തില്ല. അതേ കാലാവസ്ഥ തുടര്‍ന്നാല്‍ ജലനിരപ്പ് നല്ല രീതിയില്‍ താഴാന്‍ കാരണമാകും.
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലയോര ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 50 കി.മീ വരെ വേഗതയുള്ള കാറ്റിനും തെക്കന്‍ തീരങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.
കോട്ടയം താലൂക്കിലെയും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലും ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. കോഴിക്കോട്, കോട്ടയം, ആലപ്പുഴ, വയനാട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

Comments