
തിരുവനന്തപുരം: കേരളതീരത്ത് കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഇന്നു രാത്രി വരെ തുടരുമെന്ന് ദേശീയസമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ അതീര ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അഞ്ചു മുതല്‍ ഏഴ് അടിവരെയുള്ള വന്‍ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്നാണു ദേശീയ സമുദ്രനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നതിനാണു സാധ്യത. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയേറിയ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം ശംഖുമുഖം തീരത്തു സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ ഒരാഴ്ചയായി ശക്തമായ കടലാക്രമണ ഭീഷണിയിലാണ്.






