
ബംഗളരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ന് തീപാറും. ഇന്ത്യന്‍ ക്യാപ്റ്റനും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും തമ്മില്‍ മാത്രമല്ല പോര്. കാവേരി പ്രശ്നത്തില്‍ തമിഴ്നാടും കര്‍ണാടകയ്ക്കും ഇതു അഭിമാനപ്പോരു കൂടിയാണ്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന വമ്പന്‍ പോരാട്ടത്തില്‍ ഇരു ടീമുകളിലും നിര്‍ണായക മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ചെന്നൈ നിരയില്‍ ഡുപ്ലെസിസ്, കരണ്‍ എന്നിവര്‍ക്കു പകരം ഹര്ഭജന്, താഹിറും, റോയല്‍ ചലഞ്ചേഴ്സില്‍ വോറയ്ക്കു പകരം പവന് നേഗിയും വോക്സിനു പകരം ഗ്രാന്‍ഡ്ഹോമുമാണ് ഇന്നു കളത്തിലിറങ്ങുന്നത്.
അഞ്ചു കളിയില്‍ നാലിലും ജയിച്ച് ധോണിപ്പട കുതിക്കുമ്പോള്‍ അഞ്ചു കളിയില്‍ മൂന്നു കളിയിലും തോറ്റ് ബെംഗളുരു കിതയ്ക്കുകയാണ്.






