ലണ്ടന്‍: നിലാവിന്റെ വെളിച്ചത്തില്‍ തിളങ്ങി നിന്നതല്ല, മിന്നാമിനുങ്ങിന്റെ വെളിച്ചത്തില്‍ സ്വര്‍ണ്ണത്തിളക്കം സമ്മാനിക്കുന്ന ചിതല്‍പ്പുറ്റ്, ആ മായാവെളിച്ചത്തിലേക്ക് അടുത്തു നില്ക്കുന്ന ഒരു വന്യജീവി. ഒറജിനല്‍ വെല്ലുന്ന പത്തരമാറ്റ് വ്യാജന്. വന്യജീവി ഫോട്ടോഗ്രാഫര്‍ക്കായി ബ്രിട്ടന് കഴിഞ്ഞവര്‍ഷം നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ചിത്രമായിരുന്നു ദ് നൈറ്റ് റൈഡര്‍.
ദ് നൈറ്റ് റൈഡര്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ചിത്രത്തിനു നല്കിയ ഒന്നാം സമ്മാനം അധികൃതര്‍ തിരിച്ചെടുക്കുകയായിരുന്നു. ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിച്ച പരിപാടിയിലാണ് ബ്രസീലിലെ ഇമാസ് ദേശീയോദ്യാനത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രം ഒന്നാം സമ്മാനം നേടിയത്. ഈ ചിത്രം ദേശീയോദ്യാനത്തിലെ സന്ദര്‍ശകര്‍ക്കായി കൃത്രിമമായി നിര്‍മ്മിച്ചതായിരുന്നു.

'അനിമല്‍സ് ഇന്‍ ദെയര്‍ എന്‍വയോണ്‍മെന്റ്' വിഭാഗത്തിലാണ് മാര്‍സിയോ കാബ്രല്‍ പകര്‍ത്തിയ ചിത്രം ഒന്നാമതെത്തിയത്. തുടര്‍ന്ന് ചിത്രം കണ്ട ചിലര്‍ ചിത്രത്തിന്റെ ആധികാരികതയില്‍ സംശയമുയര്ത്തുകയായിരുന്നു. കൃത്രിമമായി ഉണ്ടാക്കിയിരിക്കുന്ന ജീവിയുടെ ചിത്രവും തെളിവായി നല്‍കുകയും ചെയ്തു. ഇതോടെ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി ഒന്നാം സമ്മാനം തിരിച്ചെടുക്കുകയായിരുന്നു. അതിനിടെ തന്റെ ചിത്രം വ്യാജമല്ല, പ്രത്യേക രീതിയില്‍ ക്യാമറ വെച്ച് താന്‍ കഷ്ടപ്പെട്ട് എടുത്തതാണെന്നും ഫോട്ടോഗ്രാഫര്‍ വാദിച്ചു.
ചിത്രം വ്യാജമാണെന്ന് കണ്ടെത്തിയാല്‍ മത്സരത്തില്‍ നിന്ന് എപ്പോള്‍ വേണമെങ.കിലും പുറത്താക്കമെന്നാണ് നിയമാവലി. തുടര്‍ന്ന് നാലംഗ ജൂറി കബ്രാലിനെ മത്സരത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

Comments