
തലമുടിയുടെ സംരക്ഷണത്തിന് വിവിധതരം ഹെയര്‍മാസ്കുകള്‍ വീട്ടില്‍ത്തന്നെ തയാറാക്കാം. ആഴ്ചയിലൊരിക്കല്‍ അല്‍പ്പസമയം മാറ്റിവച്ചാല്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകാതെ തന്നെ ഭംഗിയും ആരോഗ്യവുമുള്ള തലമുടി സ്വന്തമാക്കാം.
ഹെയര്‍മാസ്ക് തയ്യാറാക്കാം
1. കറ്റാര്‍ വാഴയും നാരങ്ങയും ചേര്‍ന്ന ഹെയര്‍ മാസ്ക് മുടികൊഴിച്ചില്‍ തടയാന്‍ വളരെ നല്ലതാണ്. കറ്റാര്‍വാഴയുടെ മാംസളമായ ഭാഗം ചുരണ്ടിയെടുത്തത് ഒരു കപ്പും ഒരു ചെറുനാരങ്ങയുടെ നീരും ഒന്നിച്ചെടുത്ത് തലമുടിയിലും തലയോട്ടിയിലും പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുടികൊഴിച്ചില്‍ കുറയുമെന്നു മാത്രമല്ല, മുടി മൃദുവാകാനും ഇത് സഹായിക്കും.
2. മുട്ട വെള്ളയും തൈരും ചേര്‍ത്ത് തയാറാക്കുന്ന ഹെയര്‍ മാസ്ക് ആഴ്ചയിലൊരിക്കല്‍ തലയില്‍ തേച്ച് പിടിപ്പിച്ചശേഷം കഴുകിക്കളയാം. ഈ ഹെയര്‍ മാസ്ക് തലമുടി മൃദുവായും ഭംഗിയുള്ളതായുമിരിക്കാന് സഹായിക്കും.
3. രണ്ട് മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് അരക്കപ്പ് തൈരില്‍ ചേര്‍ക്കുക. ഇത് തലയോട്ടിയിലും തലമുടിയിലും നല്ലപോലെ പുരട്ടി മസാജ് ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. വീര്യം കുറഞ്ഞ സോപ്പോ ഷാമ്പുവോ ഉപയോഗിച്ചുവേണം കഴുകാന്‍.
4. ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ ഓലിവ് ഓയില്‍, അല്‍പ്പം തേന്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് മുടിയില്‍ തേച്ച് 20 മിനിട്ട് വയ്ക്കാം. പ്രോട്ടീന്‍ കൂടിയ തോതില്‍ അടങ്ങിയ മുട്ട മുടി വളരാന്‍ സഹായിക്കും.
5. ഉലുവ അരച്ചെടുത്തത് ഒരു ടേബിള്‍സ്പൂണ്‍, തേങ്ങാപ്പാല്‍ രണ്ട് ടേബിള്‍ സ്പൂണ്‍ എന്നിവ ഒരുമിച്ച് യോജിപ്പിച്ച് മുടിയില്‍ തേച്ച് അര മണിക്കൂറിന് ശേഷം ഷാമ്പു ഉപയോഗിച്ച് കഴുകുക. ഇത് തലമുടിക്ക് തിളക്കവും നിറവും ലഭിക്കാന്‍ സഹായിക്കും.
6. പ്രോട്ടീന്‍ അടങ്ങിയ തേങ്ങാപ്പാല്‍ തലമുടിയില്‍ പുരട്ടുന്നത് വളരെ നല്ലതാണ്. തേങ്ങാപ്പാല്‍ തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
7. ഔഷധഗുണങ്ങളുള്ള നെല്ലിക്ക മുടി നന്നായി വളരാന്‍ സഹായിക്കും. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് രണ്ട് ടീസ്പൂണും, രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങാനീരും ഇളക്കിയോജിപ്പിച്ച് ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് 3040 മിനിറ്റിന് ശേഷം കഴുകിക്കളയാം.
8. ചെമ്പരത്തിത്താളിയില്‍ അല്പം വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ പുരട്ടാം. മുടി തഴച്ചുവളരാന്‍ ഇതുമതി.
9. നനവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഉത്പ്പന്നമാണ് തേന്‍. വരണ്ട പാറിപ്പറന്ന മുടിയുള്ളവര്‍ക്ക് തേന്‍ പുരട്ടി കഴുകുന്നത് ഉത്തമമാണ്. രണ്ട് കപ്പ് ചൂട് വെള്ളത്തില്‍ 1 ടീസ്പൂണ്‍ തേന്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.
10. ഒരു കപ്പ് പശുവിന് പാല് അല്ലെങ്കില്‍ തേങ്ങാപ്പാല്‍ എടുക്കുക. ഇതിലേക്ക് 23 ടീസ്പൂണ്‍ കടലമാവ് ചേര്‍ത്തിളക്കുക. കുഴമ്പ് രൂപത്തിലാക്കി മുടിയില്‍ പുരട്ടുക. മുടിയുടെ അറ്റത്ത് കൂടുതല്‍ തേയ്ക്കാന്‍ ശ്രദ്ധിക്കണം. പതിനഞ്ച് മിനിട്ടിന് ശേഷം ഷാമ്പുഉപയോഗിച്ച് കഴുകിക്കളയാം.
11. എണ്ണകള്‍ അല്പം ചൂടാക്കി തലയോട്ടിയില്‍ പുരട്ടുക. ഇത് തലയോട്ടിയില്‍ രക്തയോട്ടം വര്‍ധിപ്പിക്കാനും അതുവഴി തലമുടിയുടെ വേരുകള്‍ക്ക് ആരോഗ്യം ലഭിക്കാനും കൊഴിച്ചില്‍ തടയാനും വളര്‍ച്ചയെ ത്വരിതപ്പെടുത്താനും സഹായിക്കും.






