തിരുവനന്തപുരം: കോവളത്തെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ പ്രദേശവാസികളായ ഉമേഷ് കോവളം ബീച്ചില്‍ കഞ്ചാവും മയക്കുമരുന്നും വിറ്റ് കറങ്ങിനടക്കുന്ന പുരുഷ െലെംഗികത്തൊഴിലാളി. ഇംീഷില് നന്നായി സംസാരിക്കാനറിയാവുന്ന ഉദയന്‍ അനധികൃത ടൂറിസ്റ്റ് െഗെഡാണ്. ഉമേഷിനെയും ഉദയനെയും പോലീസ് അറസ്റ്റ് ചെയ്തു. കോവളം, പനത്തുറ സ്വദേശികളാണു പ്രതികള്‍. ലാത്വിയ സ്വദേശിയായ യുവതിയെ ബലാത്സംഗത്തിനിടെയാണു കൊലപ്പെടുത്തിയത്. ആദ്യം ചോദ്യം ചെയ്യലില്‍ പോലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കള്ളം ആവര്‍ത്തിച്ചത് വിനയായി. ഒടുവില്‍ പോലീസ് നിരത്തിയ ശാസ്ത്രീയ തെളിവുകള്‍ക്ക് മുന്നില്‍ മുട്ടുകുത്തി.
കോവളത്തെ കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഉമേഷിനും ഉദയനും മയക്കുമരുന്ന് കച്ചവടമായിരുന്നു പ്രധാനജോലി. െഗെഡായി വിദേശികള്‍ക്കൊപ്പം കൂടിയാണ് തട്ടിപ്പുകള്‍ നടത്തുക. മുപ്പതു തികഞ്ഞിട്ടില്ലെങ്കിലും ഉമേഷും ഉദയനും ക്രൂരതയുടെ പര്യായമെന്ന് പോലീസ്. അടിപിടി, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കല്‍, അബ്കാരി കേസുകള്‍ ഉള്‍പ്പെടെ 13 കേസുകള്‍ ഉമേഷിന്റെ പേരിലുണ്ട്. ഉദയന്റെ പേരില്‍ ആറും. പ്രദേശവാസികള്‍ക്കും കോവളത്തെ വ്യാപാരികള്‍ക്കുമൊക്കെ ഇവരെ ഭയമായിരുന്നു. അതുകൊണ്ടു തന്നെ ഇരുവര്‍ക്കുമെതിരെ മൊഴിനല്‍കാന്‍ പോലും പലരും തയാറായില്ല.
പ്രദേശത്തെ ചില പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധമാണ് ഇവര്‍ക്കു വളമായത്. കോവളത്തെത്തുന്ന വിദേശീയര്‍ക്ക് ഇരുവരും മയക്കുമരുന്നുകള്‍ സംഘടിപ്പിച്ചു നല്‍കുമായിരുന്നു. കോവളത്ത് ബീച്ചില്‍ നിന്നിരുന്ന ലാത്വിയന്‍ സ്വദേശിനിയെ മയക്കുമരുന്നു നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ചെന്തിലക്കരിയിലെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത് ഇവരാണ്. ഇവിടെ എത്തി മയക്കുമരുന്നു നല്കി വിദേശവനിതയെ പീഡിപ്പിച്ചു. പ്രതികള്‍ നേരത്തേ കസ്റ്റഡിയിലായെങ്കിലും ശാസ്ത്രീയതെളിവുകളും സാഹചര്യത്തെളിവുകളും കോര്‍ത്തിണക്കിയ ശേഷമാണു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉമേഷും ഉദയനും യുവതിയെ കോവളം വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുവരുകയായിരുന്നു.
മാര്‍ച്ച് പതിനാലിനാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് വിദേശവനിതയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചിലുമെത്തി. ഓട്ടോറിക്ഷയിലാണ് ഇവിടെ വരെയെത്തിയത്. രാവിലെ ഒമ്പതോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ യുവതി പനത്തുറ ഭാഗത്തേക്കു നടന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടൂറിസ്റ്റ് െഗെഡുകള് എന്ന വ്യാജേന അവരെ സമീപിച്ചു വിശ്വാസ്യത പിടിച്ചുപറ്റി. തുടര്‍ന്ന് ഉമേഷും ഉദയനും കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. െഫെബര്‍ ബോട്ടിലാണ് ഇരയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. മയക്കുമരുന്നു നല്കി പീഡിപ്പിച്ചു.
െകെയില്‍ പണം ഇല്ലെന്ന് മനസിലാക്കിയതോടെ ഇവരെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മയക്കുമരുന്നിന്റെ ആലസ്യം വിട്ടതോടെ യുവതി ഇതിനെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് പിന്നിലൂടെ കഴുത്ത് പിടിച്ച് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം. തുടര്‍ന്ന് മരണം ആത്മഹത്യയാക്കാന്‍ വള്ളികള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കുകയായിരുന്നു. അന്നു തന്നെ കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകശേഷവും സാധാരണപോലെ ഇവര്‍ പെരുമാറി. എന്നാല്‍ മൃതദേഹം കണ്ടെത്തിയ തുരത്തിലെ പ്രധാനികള്‍ ഇവരായിരുന്നുവെന്ന് പോലീസ് മനസിലാക്കിയതോടെയാണ് അന്വേഷണം ഉമേഷിലേക്കും ഉദയനിലേക്കും എത്തിയത്.
യുവതി പീഡനത്തിനിരയായെന്നു സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം ലഭിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചു. ഇതിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിച്ചുവരുന്നു. ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കൊലപാതകം നടന്ന് ഒരുമാസം പിന്നിട്ട സാഹചര്യത്തില്‍ തെളിവുകള്‍ കണ്ടെത്തുക പ്രയാസമായിരുന്നു.






