
ബെംഗുളൂരു : പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി മുതിര്‍ന്ന അഭിഭാഷകന് രാം ജേഠ്മലാനി. കൊലക്കുറ്റങ്ങളില്‍ നിന്നു രക്ഷപെടാന്‍ മോഡിയും അമിത് ഷായും തന്നെ സമീപിച്ചതായി അദ്ദേഹം വ്യക്തമാക്കി. കള്ളപ്പണത്തിനെതിരായ പേരാട്ടത്തില്‍ നിന്നു പിന്മാറാന് ഇരുവരും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ബംഗുളൂരു പ്രസ് €ബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ചതിലൂടെ താന്‍ വിഡ്ഢിയായി. വിദേശ ബാങ്കുകളില്‍ നിന്നും കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന മോഡിയുടെ വാഗ്ദാനംകേട്ടാണ് മോഡിയെ ഞാന്‍ പിന്തുണച്ചത്. എന്നാല്‍, അത് വെറുമൊരു പൊള്ളയായ വാഗ്ദാനം മാത്രമായിരുന്നുവെന്ന് പിന്നീട് മനസിലാക്കാന്‍ കഴിഞ്ഞു. 1400 ഇന്ത്യക്കാരുടെ 90 ലക്ഷം കോടി രൂപയുടെ കള്ളപ്പണം വിദേശത്തുണ്ട്. 2009 മുതല്‍ അതിനെതിരെ ഞാന്‍ പോരാടി. അതിന് മോഡിയുടെയും ഷായുടെയും പിന്തുണ തേടി. അവര്‍ പിന്തുണയറിയിച്ചു.
എന്നാല്‍, അവരെന്തിനാണ് എന്റെ വീട്ടില്‍ വന്നതെന്ന് മനസ്സിലാക്കിയത്. അവരുടെ പേരിലുള്ള കൊലക്കുറ്റങ്ങളില്‍ നിന്നു രക്ഷപെടാനാണ് അവര്‍ എന്നെ സമീപിച്ചതെന്നും ജേഠ്മലാനി പറഞ്ഞു.






