More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘വരാത്ത മെസ്സി വരുമെന്ന് പറഞ്ഞതിൽ മുൻ മുഖ്യമന്ത്രി ഉത്തരം പറയണം’; കേന്ദ്രത്തെയും യുഡിഎഫ് സർക്കാരിനെയും വിമർശിച്ച് കെ. മുരളീധരൻ

Authored by Web Desk | Last updated: 12 Aug 2026, 6:44 PM | 1 min read

Print
photo ; facebook
photo ; facebook
തിരുവനന്തപുരം: സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ടും ലയണൽ മെസ്സി കേരളത്തിലെത്തുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ടും സർക്കാർ അന്വേഷണം നടത്തുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. യഥാർഥ വസ്തുതകൾ പുറത്തുവരുമെന്നും തെറ്റായ പ്രചാരണങ്ങൾ കൊണ്ട് സർക്കാരിനെ തളർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രമക്കേട് നടത്തിയവർ അത് സമ്മതിക്കുമോയെന്ന് ചോദിച്ച മന്ത്രി, മെസ്സി വരുമെന്ന് പ്രചരിപ്പിച്ച സമയത്ത് ആരായിരുന്നു മുഖ്യമന്ത്രിയെന്നും അതിന് അദ്ദേഹം മറുപടി പറയേണ്ടിവരുമെന്നും വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ നടപടികൾ പുറത്തുകൊണ്ടുവരുമെന്നും മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൺവീനർ ലഹരി കേസിൽ ഉൾപ്പെട്ട സംഭവത്തിലും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കുറ്റം കണ്ടെത്തിയത് ഈ സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ചാനലിലെ അട്ടഹാസം കൊണ്ട് ഭയപ്പെടുത്തേണ്ടെന്നും വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ടെന്നും പറഞ്ഞ മന്ത്രി, തോന്നിവാസം കാണിച്ചാൽ മെറ്റ വാർത്തകൾ നീക്കം ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി.
കെഎൻഎം അനുസ്മരണ ചടങ്ങിൽ കേന്ദ്ര സർക്കാരിനെതിരെയും മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. വന്ദേമാതരത്തിന് പോലും കേന്ദ്രം നിബന്ധനകൾ ഏർപ്പെടുത്തിയപ്പോൾ കേരളം ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ തീരുമാനം ചീഫ് സെക്രട്ടറി ഉത്തരവായി അറിയിച്ചതാണ്. ചീഫ് സെക്രട്ടറി ഒരു ഐഎഎസ് ഓഫീസറും മുഖ്യമന്ത്രി വി. ഡി. സതീശനുമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് പഴയ പ്രോട്ടോകോൾ തന്നെ തുടരും. കേന്ദ്രത്തിന് കേരളത്തിൽ ഒന്നും അടിച്ചേൽപ്പിക്കാനാകില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Tags

  • k muraleedharan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

പ്രതിശ്രുത വധുവിനെയും വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

photo - facebook

ഓപ്പറേഷൻ സൗന്ദര്യ: 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടികൂടി - മന്ത്രി കെ. മുരളീധരൻ

photo ; facebook

ആഭ്യന്തരമന്ത്രി എവിടെ?; രാജ്യസഭയിൽ മലയാളത്തിൽ ആഞ്ഞടിച്ച് ജെബി മേത്തർ

photo-facebook

സുഷ്മിത ദേബിന്റെ 'ലുങ്കിവാല' പരാമര്‍ശം ;വൈവിധ്യങ്ങളെ ആക്ഷേപിച്ച് പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാമെന്ന് കരുതേണ്ട': എ എ റഹീം

photo - facebook

ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശിയെ കണ്ടെത്തി

തൊഴിൽതട്ടിപ്പിനെ തുടർന്ന് ബിജെപി നേതാവ് ജീവനൊടുക്കിയ കേസ്; യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ

തൊഴിൽതട്ടിപ്പിനെ തുടർന്ന് ബിജെപി നേതാവ് ജീവനൊടുക്കിയ കേസ്; യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ

Comments