
നെതര്‍ലന്‍ഡ്സ്: ചീറ്റപ്പുലികളുടെ ആക്രമണത്തില്‍ നിന്ന് കൊച്ചുകുഞ്ഞ് അടങ്ങുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെതര്‍ലന്‍ഡ്സിലെ ബീക്ക്സ് ബെര്‍ഗന്‍ സഫാരി പാര്‍ക്കില്‍ നിന്നുള്ള് അതിസാഹസിക രക്ഷപ്പെടലാണ് ലോകം നെഞ്ചിടിപ്പോടെ കണ്ടുതീര്‍ത്തത്.
ഡച്ച് വന്യജീവി സഫാരി പാര്‍ക്കില്‍ സുരക്ഷാ നിയന്ത്രണം പാലിക്കാതെയാണ് കൊച്ചുകുഞ്ഞിനേയും എടുത്ത് യുവതിയും യുവാവും കാറില്‍ നിന്നു പുറത്തിറങ്ങിയത്. ഈ സമയം കുഞ്ഞിനെ ലക്ഷ്യംവെച്ച് രണ്ടു ചീറ്റകള്‍ പാഞ്ഞടുക്കുകയായിരുന്നു. ഇതുകണ്ട കുഞ്ഞിന്റെ അമ്മ കുഞ്ഞിനെ വാരിയെടുത്ത് ചീറ്റകളെ പിന്നിലാക്കി ഓടി കാറിലേക്ക് കയറുകയായിരുന്നു. ഇവര്‍ കാറിലെത്തുന്നതിനു തൊട്ടടുത്തു വരെ ചീറ്റകള്‍ എത്തി. യൂട്യൂബില്‍ പ്രചരിക്കുന്ന വീഡിയോ ലക്ഷങ്ങളാണ് കണ്ടത്. അതിസാഹസിക രക്ഷപ്പെടല്‍ പകര്‍ത്തിയത് ഇതേ പാര്‍ക്കിലെത്തിയ റോബിന് ഡി ഗ്രാഫ് എന്നയാളാണ്. സന്ദര്‍ശകര്‍ വാഹനത്തിനുള്ളില്‍ തന്നെ ഇരിക്കണമെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് ഈ കുടുംബം പുറത്തിറങ്ങിയതെന്ന് പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.
French tourist scoops up child, makes run for life after cheetah attack https://t.co/xcwvCDgasb pic.twitter.com/FvHwH8qB7x
— NDTV (@ndtv) May 12, 2018






