കൊച്ചി: ഉണ്ണി മേനോന് പാടിയ പാട്ടിന് യേശുദാസ് അവാര്‍ഡ് വാങ്ങിയെന്ന ആരോപണം അടുത്തിടെ പുറത്ത് വന്നിരുന്നു. 1984ല്‍ ഉണ്ണി മേനോന് പാടിയ പാട്ടിന് യേശുദാസ് അവാര്‍ഡ് വാങ്ങിയെന്നായിരുന്നു വാര്‍ത്ത. ദേശീയ പുരസ്കാര വിതരണ ചടങ്ങിലെ വിവാദത്തിന് പിന്നാലെയാണ് യേശുദാസിനെതിരായ പഴയ വാര്‍ത്ത പുറത്ത് വന്നത്. വിവാദത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഉണ്ണി മേനോന്.
1984ല്‍ താന്‍ പാടിയ പാട്ട് പുരസ്കാരത്തിനായി പരിഗണിച്ചിട്ട് പോലുമില്ലെന്ന് ഉണ്ണി മേനോന് പറഞ്ഞു. തൊഴുത് മടങ്ങും എന്ന പാട്ടാണ് താന്‍ 84ല്‍ പാടിയത്. ഈ മരുഭൂവില്‍ എന്ന് തുടങ്ങുന്ന പാട്ടിനാണ് ആ വര്‍ഷം യേശുദാസിന് അവാര്‍ഡ് ലഭിച്ചതെന്നും ഉണ്ണി മേനോന് വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയായിരുന്നു ഉണ്ണി മേനോന്റെ പ്രതികരണം. ഈ വിവാദം യേശുദാസിനെ അപമാനിക്കാനാണെന്നും ഉണ്ണിമേനോന് പറഞ്ഞു.
തന്റെ ജീവിതത്തിലെ ഓരോ നിര്‍ണ്ണായക ഘട്ടത്തിലും യേശുദാസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 1986ല്‍ താന്‍ സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ ഉദ്ഘാടനം ചെയ്തത് യേശുദാസായിരുന്നു. തന്റെ 33 വര്‍ഷത്തെ സംഗീത ജീവിതത്തിന് ആദരവായി സ്വരലയ സംഘടിപ്പിച പരിപാടിയിലും അദ്ദേഹം ഉണ്ടായിരുന്നു. ഞാന്‍ എപ്പോള്‍ വിളിച്ചാലും വരുന്ന അദ്ദേഹം ഇനിയും ബഹുമാനം അര്‍ഹിക്കുന്നുവെന്നും ഉണ്ണി മേനോന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.






