
ബംഗളൂരു: രാഷ്ട്രീയ തര്‍ക്കങ്ങള്‍ എന്നതിനപ്പുറം ഒരു പ്രതികാരത്തിന്റെ കഥകൂടിയാണ് കര്‍ണാടക രാഷ്ട്രീയത്തില്ൃ വഴിത്തിരിവായത്. പഴയ ബിജെപി നേതാവ് എന്നതിലപ്പുറം യദ്യൂരപ്പയെ മന്ത്രിസഭ രൂപീകരിക്കുവാന്‍ വിളിച്ചതിനുള്ള മറ്റൊരു കാരണങ്ങളിലൊന്നില്‍ പഴയ ചരിത്രമുണ്ട്.
മുതിര്‍ന്ന ജെഡിഎസ് നേതാവും കുമാരസ്വാമിയുടെ പിതാവുമായ എച്ച്. ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് വാജുവാലയുമായുണ്ടായ പ്രശ്നമാണ് ഇതിന് പിന്നിലെന്ന് കരുതുന്നു. അന്ന് വാജുഭായ് വാല ഗുജറാത്തിലെ ബിജെപി അധ്യക്ഷന്‍ ആയിരുന്നു. ബിജെപിയുടെ സുരേഷ് മെഹ്ത സര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുന്നതിനിടെയാണ് ഗുജറാത്തില്‍ നാടകീയ സംഭവങ്ങളുണ്ടായത്.
കോണ്‍ഗ്രസ് ഇടപെടലിനെ തുടര്‍ന്ന് ബിജെപി നേതാവ് ശങ്കര്‍ സിങ് വഗേല പാര്‍ട്ടിക്കെതിരായി മാറുകയും ചെയ്തു. തുടര്‍ന്ന് 121 ബിജെപി എംഎല്‍എമാരില്‍ 40 പേര് തന്നോടൊപ്പമാണെന്നും വിമതനായ ശങ്കര്‍ സിങ് വാദിച്ചു. ഇതോടെ ഗുജറാത്തിലെ ഗവര്‍ണര്‍ പ്രശ്നത്തില്‍ ഇടപെടുകയും ഭൂരിപക്ഷം തെളിയിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഇതോടെ നിയമസഭ ഒരു പോര്ക്കലമായി മാറുകയായിരുന്നു. അപ്പോഴാണ് മുഖ്യമന്ത്രിയായിരുന്ന ദേവഗൗഡ സംഭവത്തില്‍ ഇടപെടുന്നതിനായി രംഗത്ത് വന്നത്. സുരേഷ് മെഹ്ത സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ദേവഗൗഡ അന്നത്തെ രാഷ്ട്രപതിയെക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ഭരണം പാര്‍ട്ടിക്ക് നഷ്ടമാകുകയും ചെയ്തു. ഇതിനെതിരെ വാജ്പെയ് പരസ്യമായി രംഗത്ത് വരികയും ചെയ്തു.






