
ന്യൂഡല്‍ഹി: ഗ്രാമീണ മേഖലകളില്‍ ദാരിദ്ര്യം വലിയ പ്രശ്നമായി ഇപ്പോഴും നില നില്‍ക്കുന്നുണ്ടെങ്കിലും ലോകത്ത ഏറ്റവും സമ്പന്നരായ രാജ്യങ്ങളില്‍ ഇന്ത്യ ആറാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. 8,230 ബില്യണ്‍ ഡോളറിന്റെ സ്വത്താണ് ഇന്ത്യയ്ക്കുള്ളത്. 62,584 ഡോളര്‍ ആകെ സമ്പത്തുള്ള അമേരിക്കയാണ് ഒന്നാമത്. ഇന്ത്യയുടെ അയല്‍ക്കാരായ ചൈന 24,803 ബില്യണ്‍ ഡോളറുമായി രണ്ടാം സ്ഥാനത്തും 19,522 ബില്യണ്‍ ഡോളറുള്ള ജപ്പാന് മൂന്നാം സ്ഥാനത്തുമാണ്.
യുകെ, ജര്‍മ്മനി, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി എന്നിവയാണ് മൊത്തം സമ്പത്തിന്റെ കണക്കുകകളില്‍ ആദ്യ പത്തിലുള്ള രാജ്യങ്ങള്‍. ഓരോ രാജ്യത്തെയും സമ്പത്ത് കൈവശമുള്ള വ്യക്തികളുടെയും കയ്യിലുള്ള പണത്തിന്റെയും കണക്കുകള്‍ വെച്ച് അഫ്രഏഷ്യാ ബാങ്ക് ഗ്ളോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂവാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. എല്ലാ സ്വത്തുബാദ്ധ്യതകളും ഉള്‍പ്പെടുത്തിയാണ് പട്ടി ഉണ്ടാക്കിയിട്ടുള്ളത്. അതേസമയം സര്‍ക്കാര്‍ ഫണ്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജനസംഖ്യ കൂടുതലുള്ള വലിയ രാജ്യങ്ങള്‍ക്കാണ് നേട്ടം.
സമ്പത്ത് സൃഷ്ടിക്കന്‍ ആവശ്യമായ ഘടകങ്ങള്‍ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വ്യവസായികള്‍, വിദ്യാഭ്യാസ സംവിധാനങ്ങള്‍, ഐടി മേഖലയിലെ ഉണര്‍വ്വ, പുറംപണികരാര് വരുന്ന ബിസിനസ് ഇടപെടലുകള്‍, റീയല്‍ എസ്റ്റേറ്റ്, ആരോഗ്യ, മാധ്യമരംഗങ്ങള് ഇത്യാദി കാര്യങ്ങള്‍ അടുത്ത പത്തു വര്‍ഷം കൊണ്ട് ഇന്ത്യയുടെ സമ്പത്ത് 200 ശതമാനം കൂടുമെന്നും കണക്കാക്കുന്നു. 215 ട്രില്യണ്‍ ഡോളറാണ് ആഗോളമായി കൈവശം വെയ്ക്കപ്പെട്ടിരിക്കുന്ന സ്വകാര്യ സ്വത്തുക്കള്‍. ലോകത്തുടനീളമായി 5.84 ലക്ഷം കോടീശ്വരന്മാരുണ്ട്. ഓരോരുത്തരുടേയും അറ്റാദായം 10 ദശലക്ഷം ഡോളര്‍ വരും. 2027 ല്‍ അത് 321 ട്രില്യണ്‍ ഡോളറാകും.






