
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറുമണിക്കാണ് ഗൃഹപ്രവേശ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസ് നേരത്തെ ഒഴിഞ്ഞിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ വി.ഡി. സതീശൻ ഇതുവരെ അവിടെ താമസം ആരംഭിച്ചിരുന്നില്ല. നിലവിൽ ചില ജോലികൾ കൂടി ബാക്കിയുണ്ടെന്നാണ് വിവരം. പ്രത്യേകിച്ച് വെള്ളക്കെട്ട് അനുഭവപ്പെടുന്ന ഭാഗങ്ങളിൽ കൂടുതൽ ക്രമീകരണങ്ങൾ നടത്താനുണ്ട്.
അതേസമയം, ശേഷിക്കുന്ന ജോലികൾ തുടരുന്നതിനിടെ തന്നെ താമസം മാറ്റാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, ടൂറിസം, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും നിർദേശം കൈമാറിയിട്ടുണ്ട്.പുതിയ സർക്കാർ അധികാരത്തിലെത്തി ഒരു മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലേക്ക് മാറാത്തതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അതൃപ്തി അറിയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.






