
ഗാസിയാബാദ്: പിറന്നാള്‍ തലേന്ന് സോഫ്റ്റവെയര്‍ എന്‍ജിനിയറെ തട്ടിക്കൊണ്ടു പോയതായി പരാതി. ഗാസിയാബാദിലെ രാധാകുഞ്ച് നന്ദ്ഗ്രാം കോളനിയില്‍ നിന്നുമാണ് 38കാരനായ യുവാവിനെ കാണാതായിരിക്കുന്നത്.
ഹരിദ്വാറിലെ റാണിപൂര് സ്വദേശിയായ രാജീവ് കുമാര്‍ ഗാസിയാബാദിലെ ഒരു മള്ട്ടീനാഷണന് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ബുധനാഴ്ച രാത്രി ഒരു കാറില്‍ സിറ്റി വിട്ട് പോയിരുന്നു. എന്നാല്‍, വെള്ളിയാഴ്ച രാത്രിയായിട്ടും വീട്ടില്‍ രാജീവ് എത്താത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഗാസിയാബാദില്‍ എത്തി തിരക്കുകയായിരുന്നു.
ഇതിനിടയില്‍ രാത്രി 11 മണിയോടെ രാജീവിന്റെ ഭാര്യ രേണുവിന്റെ മൊബൈലിലേക്ക് ഇയാളുടെ നമ്പറില്‍ നിന്ന് മെസേജ് വന്നു. ഇയാളെ മോചിപ്പിക്കണമെങ്കില്‍ 15 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു സന്ദേശത്തില്‍ ഉണ്ടായിരുന്നത്.
തട്ടിക്കൊണ്ടുപോയ വിവരം പോലീസില്‍ അറിയിച്ചാല്‍ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ പറഞ്ഞു.






