
ന്യൂഡല്‍ഹി: കേരള മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേയ്ക്ക്. ഉമ്മന്‍ചാണ്ടിയെ ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കി, വര്‍ക്കിങ്ങ് കമ്മിറ്റി അംഗവുമാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ണായക തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തിലെ പദവികളെല്ലാം നിരസിച്ചു നില്‍ക്കെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വളരെ നിര്‍ണായക നീക്കം ഉണ്ടായിരിക്കുന്നത്.
ദിഗ്വിജയ് സിങ്ങിനെ മാറ്റിയാണ് ഉമ്മന്‍ ചാണ്ടിക്കു സ്ഥാനം നല്‍കിയത്. ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍ നിന്നും സി.പി. ജോഷിയെ നീക്കി ഗൗരവ് ഗോഗോയ്ക്കാണ് പുതിയ ചുമതല.






