
ഇന്‍ഡോര്‍: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നടന്ന വായ്പ തടപ്പില് രാജ്യത്തെ 21 പൊതുമേഖല ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 25,775 കോടി രൂപയാണെന്ന് വിവരാവകാശ രേഖപ്രകാരമുള്ള റിപ്പോര്‍ട്ട്. പഞ്ചാബ് നാഷണല്‍ ബാങ്കിനാണ് ഏറ്റവും വലിയ നഷ്ടം. 6461.13 കോടി രൂപയാണ് വിവിധ തട്ടിപ്പുകളിലായി പി.എന്‍.ബിക്ക് നഷ്ടപ്പെട്ടതെന്ന് ചന്ദ്രശേഖര്‍ ഗൗഡ് എന്നയാള്‍ നല്കിയ അപേക്ഷയില്‍ ഈ മാസം 15ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല. പി.എന്‍.ബിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ തട്ടിപ്പ് നടത്തിയിരിക്കുന്നത് വജ്ര വ്യാപാരികളായ നീരവ് മോഡിയും ബന്ധു മെഹുല്‍ ചോക്സിയുമാണ്. നിലവില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണ് ഈ കേസില്‍ പി.എന്‍.ബിയിലെ 12,636 കോടിയുടെ തട്ടിപ്പില്‍ സി.ബി.ഐ രണ്ട് കുറ്റപത്രങ്ങള്‍ ഇതിനകം സമര്‍പ്പിച്ചുകഴിഞ്ഞു.
എസ്.ബി.ഐയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ കേസുകളിലായി 2390.75 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2,224.86 കോടിയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 1,928.25 കോടിയും അലഹബാദ് ബാങ്കിന് 1,520.37 കോടിയും ആന്ധ്ര ബാങ്കിന് 1303.30 കോടിയും യുകോ ബാങ്കിന് 1,224.64 കോടിയും നഷ്ടപ്പെട്ടു.
ഐഡിബിഐ ബാങ്കിന് 1,116.53 കോടിയും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1,095.84 കോടിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 1,084.50 കോടിയും ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 1,029.23 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 1,015.79 കോടിയും നഷ്ടം വന്നിട്ടുണ്ട്. കോര്പറേഷന് ബാങ്കില്‍ നിന്ന് 970.89 കോടിയും യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 880.53 കോടിയും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ നിന്ന് 650.കോടിയും സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് 455.05 കോടിയും തട്ടിപ്പ് നടന്നിട്ടുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 90.01 കോടിയും കാനറ ബാങ്കില്‍ നിന്ന് 190.77 കോടിയും ദേന ബാങ്കില്‍ നിന്ന് 89.25 കോടിയും വിജയ ബാങ്കില്‍ നിന്ന് 28.58 കോടിയും ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 24.23 കോടിയും നഷ്ടപ്പെട്ടുവെന്ന് ആര്.ബി.ഐ വ്യക്തമാക്കുന്നു.
ഒരു ലക്ഷം രൂപ മുതലുള്ള വായ്പ തട്ടിപ്പുകള്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ആര്.ബി.ഐ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ തട്ടിപ്പുകളുടെ എണ്ണമോ അവയൂടെ സ്വഭാവമോ ആര്.ബി.ഐ വ്യക്തമാക്കിയിട്ടില്ല.
വായ്പ തട്ടിപ്പുകള്‍ കൂടുന്നതോടെ രാജ്യത്തെ പൊതുേേഖല ബാങ്കുകളില്‍ 'കടുത്ത അസ്വസ്ഥതയാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ജയന്തിലാല്‍ ഭണ്ഡാരി അഭിപ്രായപ്പെട്ടു. ബാങ്കുകള്‍ വലിയ സാമ്പത്തിക നഷ്ടം മാത്രമല്ല നേരിടുന്നത്, ഭാവിയില്‍ പുതിയ വായ്പകള്‍ അനുവദിക്കുന്നതിനെയും ഇത് ദോഷമായി ബാധിക്കും. ഈ സ്ഥിതി സമ്പദ്വ്യവസ്ഥയ്ക്ക് ഒട്ടും ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.






