
ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയ്ക്ക് പിന്നാലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ ഭാരം സമ്മാനിച്ചു കൊണ്ട് ഗ്യാസിനും വില കയറുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 78.50 രൂപയുമാണ് കൂടിയത്.
ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന് 688.50 രൂപയാകും വില. സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഉപഭോക്താവ് 497.84 രൂപ നല്‍കണം. മൊത്തം വിലയില്‍ 190.60 രുപ സര്‍ക്കാര്‍ സബ്സീഡി നല്‍കും. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില 1229.50 രൂപയാകും. അതേസമയം വില്‍പ്പന നികുതി സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചതോടെ സംസ്ഥാനത്ത് പെട്രോളിന് ഒരു രൂപ കുറഞ്ഞു.
ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് നടപടിയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത് കഴിഞ്ഞ മന്ത്രിസഭായോഗമാണ് വില്‍പ്പന നികുതി വേണ്ടെന്ന് വെച്ചത്. ഇതിലൂടെ വര്‍ഷം 509 കോടി നഷ്ടം സര്‍ക്കാരിനുണ്ടാകും.






