
കൊച്ചിയിൽ പെൺകുട്ടിയെ കത്തികാട്ടി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. കൊല്ലം പരവൂർ സ്വദേശി രാഹുൽ, തിരുവനന്തപുരം സ്വദേശി ഡാനിഷ് എന്നിവരാണ് പിടിയിലായത്. പ്രധാന പ്രതി സഞ്ജയ്ക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ ഉൾപ്പെടെ പരിശോധന പുരോഗമിക്കുകയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ വ്യക്തമാക്കി. പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന ആൺ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.






