ന്യൂഡല്‍ഹി: ആര്‍എസ്എസുമായുള്ള ബന്ധത്തെക്കുറിച്ച് ഓര്‍മ്മിച്ച് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു. താനും ആര്‍എസ്എസുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ഉറപ്പ് നല്കാന് സാധിക്കും ആത്മവിശ്വാസം, അച്ചടക്കം, പ്രതിരോധം, സ്വാശ്രയം, സാമൂഹിക പരിഷ്കരണം, സാമൂഹിക മുന്നേറ്റം, നിസ്വാര്‍ത്ഥ സേവനം എന്നിവയെ ആര്‍എസ്എസ് വളര്‍ത്തുന്നുവെന്ന്.
നാനാജി അനുസ്മരണവേദിയില്‍ വച്ചാണ് ആര്‍എസ്എസിനെക്കുറിച്ച് വെങ്കയ്യാ നായിഡു വാചാലനായത്.
മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി സംഘപരിവാര്‍ വേദിയിലേക്ക് ക്ഷണം സ്വീകരിച്ചതുമുതല്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതിനിടയ്ക്കാണ് ആര്‍എസ്എസിനെ പ്രശംസിച്ചുകൊണ്ട് ഉപരാഷ്ട്രപതിയെത്തുന്നത്.
ആര്‍എസ്എസിന്റെ തത്വങ്ങളെ എതിര്‍ക്കാന്‍ ഒരു കാരണവും താന്‍ കാണുന്നില്ല. ലോകം മുഴുവന്‍ ഒരു കുടുംബം എന്നു കാണുന്ന വസുദൈവകുടുംബകം എന്ന ആദര്‍ശത്തില്‍ ഊന്നി വ്യക്തിഗത വികസനത്തിന് പ്രധാന്യം നല്കുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
1930ല്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ആര്‍എസ്എസ് ക്യാമ്പ സന്ദര്‍ശിച്ചതും അദ്ദേഹം പരാമര്‍ശിച്ചു. ഗാന്ധിജി അടക്കം ആര്‍എസ്എസിന്റെ നല്ലവശത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. തൊട്ടുകൂടായിമ്മയിമ്മയും അച്ചടക്കവും കണ്ട് അതിശയിച്ചു എന്ന് മഹാത്മാ ഗാന്ധി പറഞ്ഞതിനേയും അദ്ദേഹം പറഞ്ഞു.





