തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായി വീക്ഷണം ദിനപത്രത്തില്‍ വന്ന ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്. മുഖപ്രസംഗം വന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാരീതിയിലും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു സര്‍ക്കാരിനോട് പകരം ചോദിക്കാനുള്ള വലിയ അവസരമാണ് യു.ഡി.എഫ് കളഞ്ഞുകുളിച്ചതെന്നായിരുന്നു വീക്ഷണം മുഖപ്രസംഗത്തില്‍ ആരോപിച്ചത്. ഗ്രൂപ്പിന്റെ പേരില്‍ അണ്ടനും മൊശകൊടനും നേതൃത്വത്തിലെത്തുന്നതിനാലാണ് പരാജയമെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് മടിയനായ വിദ്യാര്‍ത്ഥിക്ക് എ പ്ലസ് ലഭിക്കുന്നതിന് തുല്യമാണ്. പിറവത്തും നെയ്യാറ്റിന്‍കരയിലും അരുവിക്കരയിലും കണ്ട മികച്ച പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് ചെങ്ങന്നൂരിലുണ്ടായില്ല എന്നതും ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.
നേതാക്കള്‍ക്ക് ഛാത്രവും ചാമരവും വീശുന്നവരുടെ തള്ളാണ് പാര്‍ട്ടിയുടെ മുന്‍നിരയിലുള്ളത്. താഴേത്തട്ടുമുതല്‍ കര്‍മശേഷിയുള്ള നേതാക്കളെയും അണികളേയും കണ്ടെത്താത്തിടത്തോളം കേരളത്തിലെ കോണ്‍ഗ്രസിന് ശ്രേയസുണ്ടാവില്ലെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു.
പിണറായി വിജയനെപ്പോലെ ഇത്രയേറെ അണ്പോപ്പുലറും അഹങ്കാരിയുമായ മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. മോദിയുടെ കേരളാ പതിപ്പാണ് പിണറായിയെന്നും വിമര്‍ശിക്കുന്ന പത്രം. മുഖ്യമന്ത്രിയെപ്പോലെ നിഷേധിയുടെ ജനവിരുദ്ധ ഭരണത്തെ തൊലിയുരിച്ച് കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. നിര്‍ഭാഗ്യവശാല്‍ കരുണാകരനോടും ഉമ്മന്‍ചാണ്ടിയോടും അന്നത്തെ പ്രതിപക്ഷം കാണിച്ച വിരുദ്ധ വികാരം പിണറായിക്കെതിരെ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.
കുടുംബസംഗമം പോലെയുള്ള മഹത്തായ പരിപാടികള്‍ക്ക് തുടര്‍ച്ചയുണ്ടായില്ലെന്നും വിലയിരുത്തുന്നു. കാടിയും, പുല്ലും കൊടുക്കാത്ത പശു എങ്ങനെ കൂടുതല്‍ പാല് ചുരത്താനാണെന്നും മുഖപ്രസംഗം ചോദിക്കുന്നു.

Comments