
ന്യൂഡല്ഹി: മൂന്ന് മെഡിക്കല് കോളജുകളിലേക്കുള്ള പ്രവേശനത്തിന് അനുമതി നിഷേധിച്ചു. മെഡിക്കല് കൗണ്സില് ഓഫ് ഇന്ത്യയാണ് ഈ മൂന്ന് മെഡിക്കല് കോളജുകളിലെയും പ്രവേശനത്തിന് അനുമതി നിഷേധിച്ചത്.
പാലക്കാട് ഐഎംഎസ്, ഇടുക്കി മെഡിക്കല് കോളജ്, അടൂര് ശ്രീ അയ്യപ്പ കോളജുകളിലെ പ്രവേശനത്തിനാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. മറ്റ് ഒന്പത് മെഡിക്കല് കോളജുകളിലെ പ്രവേശനവും മെഡിക്കല് കൗണ്സില് ഇത്തവണ തടഞ്ഞു.
മാനദണ്ഡങ്ങളനുസരിച്ചുള്ള സൗകര്യങ്ങള് ഏര്പ്പെടുത്താത്തതാണു കാരണമായി പറയുന്നത്. മെഡിക്കല് കൗണ്സില് ഓഫ് ഇന്ത്യയുടെ ശുപാര്ശകള് അംഗീകരിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി.







Comments