
''സൗന്ദര്യത്തിന് മാറ്റുകുറയ്ക്കുന്ന സൗന്ദര്യപ്രശ്നങ്ങളുണ്ട്. ആരോടും പങ്കുവയ്ക്കാന്‍ കഴിയാതെ ആ സങ്കടം ഉള്ളിലൊതുക്കി കഴിയുന്നവരും ധാരാളം. നിത്യജീവിതത്തില്‍ നേരിടുന്ന അത്തരം ചില ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാരവും''
സൗന്ദര്യപ്രശ്നങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് അവസാനമില്ല. കാരണം ഇവ നിത്യജീവിതത്തില്‍ അത്രമാത്രം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ആരോഗ്യമംഗളത്തില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന ബ്യൂട്ടി ഡോക്ടര്‍ എന്ന പംക്തിയില്‍ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവും
പ്രസവശേഷം വയറില്‍ പാടുകള്‍
എനിക്ക് 34 വയസ്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. കുഞ്ഞിന് നാലു വയസുണ്ട്. പ്രസവശേഷം എന്റെ പൊക്കിളിനു ചുറ്റുമായി വെളുത്ത വരപോലെ കാണുന്നു. ഇരുണ്ട ശരീരപ്രകൃതമായതിനാല്‍ ഇത് വളരെ വ്യക്തമായി കാണാം. ഈ പ്രശ്നം മൂലം എനിക്ക് സാരിയുടുക്കാന്‍ കഴിയുന്നില്ല. പലതരം ഓയിന്റ്മെന്റുകളും ഫെയര്‍നസ് ക്രീമുകളും പുരട്ടി നോക്കി. എന്നിട്ടും യാതൊരു മാറ്റവും കാണുന്നില്ല. എന്താണ് ഞാന്‍ ചെയ്യേണ്ടത്? ഈ പാടു മാറാന്‍ മാര്‍ഗമുണ്ടോ?
------ സല്‍മ , നീലേശ്വരം
പ്രസവശേഷം സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ച് അടിവയറ്റില്‍ സ്ട്രച്ച് മാര്‍ക്ക് കാണുന്നത് സാധാരണമാണ്. ഇത് കുറച്ചുകാലം കഴിയുമ്പോള്‍ താനെ മാറും. ഇതേക്കുറിേച്ചാര്ത്ത് വിഷമിക്കേണ്ടതില്ല. ഇങ്ങനെയുള്ള പാടുകള്‍ മാറാന്‍ പ്രത്യേകം സര്‍ജറികളോ ചികിത്സകളോ ഇല്ല. എന്നാല്‍ ഈ പാടുകള്‍ മറയ്ക്കാന്‍ ചര്‍മത്തിന്റെ നിറമുള്ള ചില ക്രീമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സാരിയുടുത്ത് പുറത്തു പോകുമ്പോള്‍ ഈ ക്രീം പുരട്ടി പാടുകള്‍ മറയ്ക്കാവുന്നതാണ്.
തുടയില്‍ കറുത്ത പാട്
എന്റെ മകള്‍ക്കു വേണ്ടിയാണ് കത്ത്. പി.ജി വിദ്യാര്‍ഥിനിയാണ്. 22 വയസ്. വെളുത്ത നിറമാണ്. അവളുടെ തുടകളുടെ ഉള്‍ഭാഗത്ത് ചൊറിച്ചിലാണ്. കുറച്ചു കഴിയുമ്പോള്‍ തടിച്ചു പൊങ്ങും. ഇപ്പോള്‍ ഈ ഭാഗത്ത് കറുത്ത പാട് കാണാം. ഇതുമൂലം വലിയ മനപ്രയാസമാണ് കുട്ടിക്ക്. വിവാഹാലോചനകള്‍ വരുന്നു. ഈ പ്രശ്നം പൂര്‍ണമായും മാറിയിട്ടു മതി വിവാഹം എന്നതീരുമാനത്തിലാണ് മകള്‍. മടിമൂലം ഇതുവരെ ഡോക്ടറെ കാണിച്ചിട്ടില്ല. എന്തുകൊണ്ടാണിത്? തുടകള്‍ക്കിടയിലെ കറുത്ത പാട് മാറാന്‍ എന്താണ് ചെയ്യേണ്ടത്?
------ ലീന , കാഞ്ഞിരപ്പിള്ളി
ശരീരത്തിലെ ഒരേ ചര്‍മത്തിന് പല ഭാഗങ്ങളില്‍ പല സ്വഭാവമാണ്. ചില ഭാഗങ്ങളില്‍ ചര്‍മം നേര്‍ത്തതും മറ്റു ചിലയിടങ്ങളില്‍ കട്ടിയുള്ളതുമാണ്. അതുപോലെതന്നെയാണ് നിറത്തിന്റെ കാര്യവും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ചര്‍മത്തിന് ഒരേ നിറമായിരിക്കില്ല.
കക്ഷം, തുടയിടുക്ക്, ഗുഹ്യഭാഗം തുടങ്ങിയ ഇടങ്ങളില്‍ ചര്‍മത്തിന് ഇരണ്ടു നിറം സ്വാഭാവികമാണ്. ചിലരില്‍ വിയര്‍പ്പു മൂലമോ അണുബാധമൂലമോ കറുപ്പു നിറവും ചൊറിച്ചിലും ഉണ്ടാകാം. അതിനാല്‍ ഒരു ചര്‍മ രോഗവിദഗ്ധനെ കണ്ട് പരിശോധന നടത്തുന്നതാണ് നല്ലത്.
മലര്‍ന്ന ചുണ്ട് ആകര്‍ഷകമാക്കാം
മകള്‍ക്ക് 22 വയസ് പ്രായം. അവളുടെ ചുണ്ട് തടിച്ച് മലര്‍ന്നതാണ്. ചുണ്ടിന്റെ അഭംഗികാരണം പല വിവാഹാലോചനകളും മുടങ്ങിപ്പോകുന്നു. ഈ പ്രശ്നം മൂലം കുട്ടി മാനസികമായും തളര്‍ന്നിരിക്കുകയാണ്.പ്ലാസ്റ്റിക് സര്‍ജറിയിലുടെ മകളുടെ ഈ പ്രശ്നത്തിന് പരിഹാരമാകുമോ? ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
------ ഷീബ , രാജാക്കാട്
തടിച്ചു മലര്‍ന്ന ചുണ്ട് അനാകര്ഷമാണെന്ന് പൂര്‍ണമായും പറയാനാവില്ല. ചിലരില്‍ ഇതും സൗന്ദര്യത്തിന് മാറ്റുകൂട്ടും. തടിച്ചതും മലര്ന്നതുമായ ചുണ്ടുകളുള്ള എത്രയോ സിനിമാ നടിമാരുണ്ട് നമുക്ക്. അപ്പോള്‍ താങ്കളുടെ മകളുടെ പ്രശ്നം വലിയൊരു സൗന്ദര്യപ്രശ്നമായി കാണാതിരിക്കുക. കുട്ടിയെ നേരില്‍ കണ്ടാല്‍ മാത്രമേ ചുണ്ടിന്റെ രൂപം മാറ്റേണ്ടതുണ്ടോ എന്ന് പറയാനാവുകയുള്ളൂ.
കുട്ടിയുടെ വിവാഹം ഇക്കാരണത്താല്‍ മാറിപ്പോകുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ വിദഗ്ധനായ ഒരു കോസ്മെറ്റിക് സര്‍ജനെ കാണിക്കുന്നത് നന്നായിരിക്കും. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ചുണ്ടിന്റെ അഭംഗി പൂര്‍ണമായും പരിഹരിക്കാം. ഏതു രൂപത്തിലേക്ക് മാറ്റിയെടുക്കുവാനും സാധിക്കും. എന്നാല്‍ ഇതൊരു സൗന്ദര്യപ്രശ്നമാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം ചെയ്യുക.
തൂങ്ങിയ സ്തനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍
32 വയസുള്ള വീട്ടമ്മയാണ് ഞാന്‍. 3 കുട്ടികളുണ്ട്. ഇതില്‍ രണ്ടുപേര്‍ ഇരട്ടകളാണ്. മൂത്ത കുട്ടിക്ക് പത്തും ഇളയകുട്ടികള്‍ക്ക് ആറും വയസായി. എന്റെ സ്തനങ്ങള്‍ അമിതമായി തൂങ്ങിയിരിക്കുകയാണ്. പ്രസവം നിര്‍ത്തി. പ്രസവശേഷമാണ് ഇങ്ങനെ കണ്ടുതുടങ്ങിയത്. ഇതുമുലം ഞാന്‍ ആകെ വിഷമത്തിലാണ്. ചുരിദാര്‍ ഇടുന്നത് പതിവുള്ള എനിക്ക് ഇപ്പോള്‍ അതിനു കഴിയുന്നില്ല. ഇടിഞ്ഞു തുങ്ങിയ സ്തനങ്ങള്‍ പഴയ സ്ഥിതിലാക്കാന് എന്താണ് മാര്‍ഗം?
-------- എ.എസ് , തൊടുപുഴ
സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നത് അപൂര്‍വമല്ല. ഓരോരുത്തരുടെയും ശരീരപ്രകൃതിയും പാരമ്പര്യവും ഇതിന് കാരണമാകാം. സ്തനങ്ങള്‍ക്ക് കട്ടിയും ദൃഢതയും നല്കുന്ന കൊഴുപ്പു പാളികളുടെയും പേശീസംവിധാനങ്ങളുടെയും തളര്‍ച്ചയും തകര്‍ച്ചയും മൂലമാണ് പ്രസവശേഷം സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നത്.
ആകൃതി നഷ്ടപ്പെട്ട സ്തനങ്ങള്‍ തീര്‍ച്ചയായും സ്ത്രീ സൗന്ദര്യം കെടുത്തുകതന്നെ ചെയ്യും. അത് വ്യക്തി ജീവിതത്തെയും ചിലപ്പോള്‍ ദാമ്പത്യ ജീവിതത്തെപ്പോലും ബാധിച്ചെന്നിരിക്കും. ആത്മവിശ്വാസക്കുറവിനും കാരണമാകാം. പ്രത്യേകതരം ബ്രായുടെ സഹായത്തോടെ കാഴ്ചയിലുള്ള അഭംഗി പരിഹരിക്കാമെന്നല്ലാതെ വ്യായാമം കൊണ്ട് താങ്കളുടെ പ്രശ്നത്തിന് പരിഹാരമായെന്നു വരില്ല.
എന്തായാലും പ്ലാസ്റ്റിക് സര്‍ജറികൊണ്ട് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. എന്നാല്‍ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ ഡോക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താനാവകയുള്ളൂ. താങ്കള്‍ ഒരു കോസ്മെറ്റിക് സര്‍ജന്റെ ഉപദേശം തേടുന്നതായിരിക്കും ഉചിതം.
നെറ്റിയിലും കഴുത്തിനു ചുറ്റും കറുത്ത നിറം
ഞാനൊരു കോളജ് വിദ്യാര്‍ഥിയാണ്. 20 വയസ്. ഇരു നിറമാണ് എനിക്ക്. എന്റെ നെറ്റിയിലും കഴുത്തിനു ചുറ്റുമായും കറുത്ത നിറമാണ്. നാലഞ്ചു വര്‍ഷമായി ഇത് കണ്ടു തുടങ്ങിയിട്ട്. പലതരം ഫെയര്‍നസ് ക്രീമുകള്‍ പുരട്ടിനോക്കി. യാതൊരു മാറ്റവുമില്ല. തന്നെയുമല്ല, ഫെയര്‍നെസ് ക്രീം പുരട്ടി വെയിലില്‍ നടന്നാല്‍ നെറ്റി വേഗം കറക്കുന്നു. എന്നാല്‍ മുഖത്തിനോ കൈകാലുകള്‍ക്കോ ഈ പ്രശ്നം ഇല്ല. എന്തുകൊണ്ടാണ് ഇതുണ്ടാകുന്നത്? ഏതെങ്കിലും രോഗത്തിന്റെ ഭാഗമാണോ? എന്തു എങ്ങനെ മാറ്റിയെക്കാന്‍ കഴിയും?
------ രാജീവ് സോമന് , മുവാറ്റുപുഴ
ഫേഷ്യല്‍ കോസ്മെറ്റിക് സര്‍ജറി
ഞാനൊരു കോളജ് വിദ്യാര്‍ഥിനിയാണ്. ഫേഷ്യല്‍ കോസ്മെറ്റിക് സര്‍ജറിയെക്കുറിച്ച് വായിച്ചിട്ടുണ്ട്. എന്താണ് ഈ ചികിത്സാ രീതി. എന്തെല്ലാം സൗന്ദര്യപ്രശ്നങ്ങള്‍ക്ക് ഈ ചികിത്സാരീതി പരിഹാരമാണ്.
------ രമ്യ , തൃശൂര്‍
മുഖത്തെ ചുളിവുകള്‍ മാറ്റാനുള്ള ബോട്ടോക്സ്, മുഖത്തെ പേശികള്‍ തൂങ്ങുന്നത് ഒഴിവാക്കാനുള്ള ഫേസ് ലിഫ്റ്റ്, മിനി ഫേസ് ലിഫ്റ്റ്, ഫേഷ്യല്‍ ഇന്‍പ്ലാന്റ്സ്, ഫോര്‍ഹെഡ് ലിഫ്റ്റ്, കണ്‍പോളകള്‍ക്കുള്ള ബ്ലഫറോപ്ലാസ്റ്റി, കണ്പുരികത്തിനുള്ള ഐബ്രോലിഫ്റ്റ്, ഐബ്രോ റിസ്റ്റൊറേഷന്‍, ഐബ്രോ ട്രാന്‍സ്പ്ലാന്റ്, ഇന്‍ജക്ടബിള്‍ ഫില്ലേഴ്സ്, ഡെര്‍മാബ്രേഷന്‍, കീഴ്താടിയുടെ തകരാര്‍ പരിഹരിക്കുന്ന ജോ ഏയ്ഗുമെന്റേഷന്, ജോഇംപ്ലാന്റ്, ചിന്എയ്ഗുമെന്റേഷന്, ചീക്ക് ഇംപ്ലാന്റ്, ചീക്ക് റിഡക്ഷന്‍, ഫേഷ്യല്‍ ലൈപ്പോസക്ക്ഷന്‍, ലേസര്‍ സ്കിന്‍ റിസ്റ്റൊറേഷന്‍, ചെറിയതും ഭംഗിയില്ലാത്തതുമായ ചുണ്ടുകള്‍ക്ക് പരിഹാരമായി ലിപ് എയ്ഗുമെന്റേഷന്, വലിയ ചുണ്ട് ചെറുതാക്കുന്ന ലിപ് റിഡക്ക്ഷന്, ഒട്ടിയ കവിളുകള്ക്കുള്ള ഫാറ്റ് ഇന്‍ജക്ക്ഷന്‍, മൂക്കിന്റെ തകരാര്‍ പരിഹരിക്കുന്ന റൈനോപ്ലാസ്റ്റി, സ്കിന്‍ ടൈറ്റനിംഗ് തുടങ്ങിയ ചികിത്സാ മാര്‍ഗങ്ങളാണ് ഫേഷ്യല്‍ കോസ്മെറ്റിക് സര്‍ജറി വിഭാഗത്തില്‍പ്പെടുന്നത്. ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ നേരിട്ട് കണ്ടുവേണം ചികിത്സ നിശ്ചയിക്കാന്‍.
സ്തനങ്ങളുടെ അഭംഗി പരിഹാരത്തിന് മാര്‍ഗങ്ങളേറെ
എന്റെ മകള്‍ക്കു വേണ്ടിയാണ് കത്ത്. 22 വയസ്. മെലിഞ്ഞ ശരീരപ്രകൃതമാണ്. മകളുടെ സ്തനങ്ങള്‍ക്ക് ഷേപ്പ് വ്യത്യാസമുണ്ട്. ഇടതു സ്തനം അല്പം തൂങ്ങിയാണ് നില്‍ക്കുന്നത്. കാഴ്ചയില്‍ അഭംഗിയാണ്. ബ്രാ ധരിച്ചായും വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാനാവുമോ?
------- ജോസിന് , കായംകുളം
കൗമാരത്തിലെത്തുന്നതോടെ പെണ്‍കുട്ടികളുടെ ശ്രദ്ധമുഴുവന്‍ ശരീരസൗന്ദര്യത്തിലായിരിക്കും. അതില്‍ സ്തന സൗന്ദര്യത്തിന് പ്രത്യേക പരിഗണന നല്കുന്നു. സ്തനസൗന്ദര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി ഡോക്ടര്‍മാരെ സമീപിക്കുന്ന കൗമാരക്കാര്‍ നിരവധിയാണ്. സ്തനങ്ങളുടെ അഭംഗി ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്.
പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സ്തനങ്ങള്‍ ആകര്‍ഷകമാക്കാം. ആദ്യകാലത്ത് പ്ലാസ്റ്റിക് സര്ജറിയിലുണ്ടായിരുന്ന പോരായ്മകള്‍ ഇന്ന് പരിഹരിക്കപ്പെട്ടിട്ടുണ്ട്.
കവിളുകള്‍ കുഴിഞ്ഞത്
എനിക്ക് 20 വയസ്. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ്. വണ്ണമില്ലാത്ത ശരീരമാണ് എനിക്ക്. എന്റെ കവിളുകള്‍ ഉള്ളിലേക്ക് കുഴിഞ്ഞാണിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ ഇങ്ങനെതന്നെയാണ്. ഇതുമൂലം കവിളെല്ലുകള്‍ പുറത്തേക്ക് തള്ളി നില്ക്കുന്നു. ഒട്ടിയ കവിള് ശരിയായവിധമാക്കാന് സാധിക്കുമോ?
------- ശ്യാംകുമാര്‍ , ശാസ്തമംഗലം
തുടത്ത കവിളുകളായിരുന്നു ഒരുകാലത്ത് സൗന്ദര്യ ലക്ഷണമായി കരുതിയിരുന്നത്. എന്നാല്‍ കാലം കഴിഞ്ഞപ്പോള്‍ ആ സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റം വന്നു. ഇന്ന് കവിളുകള്‍ അത്ര തുടുക്കുന്നത് പലരും അഭംഗിയായി കാണുന്നു. അതേ സമയം ഒട്ടിയ കവിളും അഭംഗിതന്നെ. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചുള്ള കവിളുകള്‍ രൂപപ്പെടുത്താം. ഫാറ്റ് ഇന്‍ജക്ക്ഷന്‍ താങ്ങളുടെ പ്രശ്നത്തിന് പരിഹാരമാകും.
അരക്കെട്ടും തുടയും ആകര്‍ഷകമാക്കാം
ഞാനൊരു വീട്ടമ്മയാണ്. 30 വയസ്. എനിക്ക് ഒരു കുട്ടിയുണ്ട്. പ്രസവം കഴിഞ്ഞിട്ട് നാലു വര്‍ഷമായി. പ്രസവത്തിനു ശേഷം ശരീരം തടിച്ചു. അരക്കെട്ടും തുടയും അനാകര്‍ഷകമായി. ജീന്സു പോലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇതുമൂലം ബുദ്ധിമുട്ടാണ്. ആഹാരം കുറച്ചുനോക്കി. വ്യായാമം മുടങ്ങാതെ ചെയ്യുന്നുണ്ട്. എന്നിട്ടും ഇതുവരെ മാറ്റമൊന്നും കാണുന്നില്ല. എന്താണ് ഞാന്‍ ചെയ്യേണ്ടത്?
----- റിയ , മഞ്ചേശ്വരം
ഇത്തരം പരിഭവങ്ങളും പരാതികളുമായി നിരവധി സ്ത്രീകള്‍ ഡോക്ടറുടെ അടുത്ത് എത്താറുണ്ട്. മറ്റുചിലരാകട്ടെ വ്യാജചികിത്സകരുടെ അടുത്ത് എത്തിച്ചേരുകയും ആവശ്യമില്ലാത്ത മരുന്ന് കഴിച്ച് ഇല്ലാത്ത അസുഖങ്ങളൊക്കെ ഉണ്ടാക്കുകയും ചെയ്യും. വസ്ത്രം ധരിക്കുമ്പോള്‍ അരക്കെട്ട് ആകര്‍ഷകമായിരിക്കണം. തടിച്ച അരക്കെട്ട് അനാകര്‍ഷകമാണ്. ഇതു പരിഹരിക്കാന്‍ അടിവയറിന്റെയും തുടയുടെയും വണ്ണം കുറയ്ക്കണം.
സൗന്ദര്യ ചികിത്സയിലൂടെ ഇതിനു സാധിക്കും. അടിവയറിന്റെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന സൗന്ദര്യ ചികിത്സയാണ് അബ്ഡൊമിനോ പ്ലാസ്റ്റി. ഇതിനെ ടമ്മി ടക്ക് എന്നും പറയുന്നു. ലോകത്ത് ഏറ്റവും കൂടുതലായി ഉപയോഗിച്ചുവരുന്ന സൗന്ദര്യ ശസ്ത്രക്രിയകളിലൊന്നാണിത്. അടിവയറ്റില്‍ അമിതമായി അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പും ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ടതുമൂലം തൂങ്ങിയ ചര്‍മ്മവും നീക്കം ചെയ്യുന്നതാണ് ഈ ചികിത്സാ മാര്‍ഗം.