
മോസ്കോ: ഇരട്ട ഗോളുമായി റോമേലു ലുക്കാകു ടുണീഷ്യയുടെ വല കുലുക്കിയപ്പോള്‍ ബല്‍ജിയം 4-1ന് മുന്നില്‍. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ടൂണിഷ്യയെ ഞെട്ടിച്ച് രണ്ട് ഗോളുകള്‍ നേടിയെങ്കിലും അധികം വൈകാതെ ബെല്‍ജിയം ഒരു ഗോള്‍ വഴങ്ങുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഇരട്ട ഗോളുമായി കളം നിറഞ്ഞ റൊമേലു ലുകാകുവിന്റെ മിന്നും പ്രകടനമാണ് ബെല്‍ജിയത്തിന് ആദ്യപകുതിയില്‍ ആധിപത്യം നല്‍കിയത്.
റഷ്യന്‍ ലോകകപ്പില്‍ ലുക്കാക്കു സ്വന്തം പേരില്‍ കുറിക്കുന്ന നാലാം ഗോളാണിത്. മത്സരത്തിന്റെ ആറാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി അവസരം ഗോള്‍വലയിലെത്തിച്ചാണ് ബെല്‍ജിയം പടയോട്ടം ആരംഭിച്ചത്. ബോക്സിനുള്ളില്‍ ഈഡന് ഹസാര്‍ഡിനെ എതിര്‍താരം ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ടൂണിഷ്യന് ഗോളിയെ കബളിപ്പിച്ച് ലക്ഷ്യത്തിലെത്തുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ താരം ലുക്കാക്കുവിന്റെ വകയായിരുന്നു ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍. 16-ാം മിനിട്ടില്‍ ഗോള്‍ മുഖത്തേക്ക് മറിച്ച് നല്കിയ പന്ത് ലുക്കാക്കു ഗോള്‍ വലയിലെത്തിച്ചു. തൊട്ടുപിന്നാലെ 18-ാം മിനിട്ടില്‍ തങ്ങള്‍ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ഡൈലന് ബ്രോണ്‍ വിജയകരമായി ബെല്‍ജിയം ഗോള്‍മുഖത്തെത്തിച്ചു.
ആദ്യ പകുതി തീരാനിരിക്കെ ഇഞ്ചുറി ടൈമിലെ അവസാന നിമിഷമാണ് ലുക്കാക്കു ബെല്‍ജിയത്തിന് വേണ്ടി മൂന്നാമത് വല കുലുക്കിയത്. ആദ്യ മത്സരത്തില്‍ പനാമയെ 3-0ന് കെട്ട്കെട്ടിച്ചതിന്റെ കരുത്തിലാണ് ബെല്‍ജിയം ഇന്നിറങ്ങിയത്. എന്നാല്‍ തോറ്റെങ്കിലും ഇംണ്ടിനെ പ്രകടനത്തിലൂടെ ഞെട്ടിച്ചതിന്റെ ആത്മവിശ്വാസം തുനീഷ്യക്കുണ്ട്.






