
ഇരട്ടി സമയം ചാര്‍ജ് ലഭിക്കുന്ന ബാറ്ററി വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. കാര്‍ബണിന്റെ പുതിയൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ഗവേഷകര്‍ ഇരട്ടി സമയം ചാര്‍ജ് ലഭിക്കുന്ന ഫോണ്‍ ബാറ്ററി കണ്ടെത്തിയത്.
OSPC1 എന്ന പുതിയ വസ്തുവാണ് ബ്രിട്ടിഷ് ഗവേഷകര്‍ കണ്ടെത്തിയത്. ഇത് ലിഥിയം ബാറ്ററികളുടെ ശേഷി ഇരട്ടിപ്പിക്കുമെന്ന് എന്ന് ഗവേഷകര്‍ പറയുന്നു. കാരണം ഇതിന് വലിയ അളവില്‍ ലിഥിയം അയേണ്‍ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.
നിലവില്‍ ഉപയോഗത്തിലുള്ള ഗ്രാഫൈറ്റ് ബാറ്ററികള്‍ ഓരോ തവണ ചാര്‍ജ് ചെയ്യുമ്പോഴും വികസിക്കുകയും സങ്കോചിക്കുകയും ചെയ്യാറുണ്ട്. ബാറ്ററികളെ തകരാറിലാക്കുന്ന പ്രക്രീയയാണിതെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ പുതിയ വസ്തു ഉപയോഗിച്ചുള്ള ബാറ്ററികള്‍ക്ക് ഈ പ്രശ്നം ഇല്ലെന്നും ഗവേഷകര്‍ പറയുന്നു.






