
പാറ്റ്‌ന: ബി.ജെ.പിക്കെതിരെ ബീഹാറിലെ സഖ്യകക്ഷിയായ ജെ.ഡി.യു. ബി.ജെ.പിക്ക് തങ്ങളെ വേണ്ടങ്കില്‍ അവര്‍ക്ക് സഖ്യം വിട്ടുപോകാമെന്ന് ജെ.ഡി.യു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ച് മത്സരിക്കാമെന്നും ജെ.ഡി.യു വക്താവ് സഞ്ജയ് സിങ് പറഞ്ഞു. വാര്‍ത്താപ്രാധാന്യം നേടാന്‍ പ്രസ്താവനകള്‍ നടത്തുന്ന ബി.ജെ.പി നേതാക്കള്‍ സ്വയം നിയന്ത്രിക്കണം. 2014ഉം 2019ഉം തമ്മില്‍ വലിയ വ്യതാസമുണ്ടെന്നും സഞ്ജയ് പറഞ്ഞു.
നിതീഷ്ജി ഇല്ലാതെ വിജയിക്കാനാകില്ലെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം ഇനി ബി.ജെ.പിക്ക് സഖ്യം വേണ്ട എന്നാണെങ്കില്‍ ബീഹാറിലെ 40 സീറ്റുകളിലും ബി.ജെ.പിക്ക് തനിച്ച് മത്സരിക്കാം. അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ജെ.ഡി.യു-ബി.ജെ.പി ഭിന്നത ശക്തമാകുന്നതിനിടെ അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് നിതീഷ് കുമാര്‍ വിട്ടുനിന്നിരുന്നു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരണമെങ്കില്‍ സീറ്റ് വിഭജനത്തില്‍ ബി.ജെ.പി വിട്ടുവീഴ്ച ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടി എന്ന നിലയില്‍ ഭൂരിപക്ഷം സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നാണ് ജെ.ഡി.യു നിലപാട്.







Comments