
കൊച്ചി : താരസംഘടനയായ അമ്മ ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് വിവാദം കത്തിക്കയറുന്നതിനിടെ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ അടിയന്തരയോഗം കൊച്ചിയില്‍ തുടങ്ങി. സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ നിന്നും സംവിധായകന് കമല്‍ വിട്ടു നില്‍ക്കുകയാണ്. യോഗത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, പങ്കെടുക്കില്ലെന്നും പറയാനുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും കമല്‍ വ്യക്തമാക്കി.
ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഫെഫ്കയുടെ പ്രസിഡന്റായ ബി.ഉണ്ണികൃഷ്ണന് സ്വീകരിക്കുന്നതെന്ന് സംവിധായകന് ആഷിക് അബു ആരോപിച്ചിരുന്നു. ഈസാഹചര്യങ്ങള് കണക്കിലെടുത്താണ് യോഗം വിളിക്കാന്‍ ഫെഫ്ക നിര്‍ബന്ധിതരായത്. ആഷിക് അബുവിന് എതിരെ നടപടിയെടുക്കാനാണ് യോഗം ചേര്‍ന്നതെന്നും സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ ആ തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് യോഗത്തില്‍ നിന്നും കമല്‍ വിട്ടു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.






