
മൃത ചർമ്മകോശങ്ങളും പ്രോട്ടീനും (കെരാട്ടീൻ) ചേരുന്നതാണ് മനുഷ്യരുടെ മുടി. തലയിൽ നിന്നുള്ള താപനഷ്ടം ഇല്ലാതാക്കുകയാണ് ഇവയുടെ ധർമ്മം. ഒരു ദിവസം ഒരാളുടെ തലയിൽ നിന്ന് ശരാശരി 50-100 വരെ മുടി കൊഴിഞ്ഞുപോകുന്നു. ശരാശരിയിൽ കൂടുതലോ ഇരട്ടിയോ മുടി കൊഴിഞ്ഞു പോകുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ആശങ്ക സൃഷ്ടിക്കുക സ്വാഭാവികമാണ്. ഇത്തരക്കാർ മുടികൊഴിച്ചിൽ തടയുന്നതിനായി വർഷം തോറും ധാരാളം പണം ചെലവിടാൻ തയ്യാറാകും. അതിനുപരി, ഇത് ആളുകളിൽ സുരക്ഷിതത്വബോധവും ആത്മാഭിമാനവും കുറയ്ക്കുകയും ചെയ്യും.
മുടികൊഴിച്ചിലിന്റെ കാരണങ്ങൾ (Causes)
ആർക്കും മുടികൊഴിച്ചിൽ ഉണ്ടാകാം. എല്ലാത്തരം മുടികൊഴിച്ചിലിനെയും ‘അലപേഷ്യ’ (Alopecia) എന്നാണ് വിളിക്കുന്നത്. ആൻഡ്രോജെനറ്റിക് അലപേഷ്യ (പുരുഷന്മാരിലെയും സ്ത്രീകളിലെയും കഷണ്ടി) എന്ന വിഭാഗമാണ് സർവസാധാരണമായുള്ളത്. ഉച്ചിയിലും തലയോട്ടിയുടെ മുൻഭാഗത്തും മുടിയുടെ കട്ടി കുറയുകയും മുൻഭാഗത്തെ മുടിയരികുകൾ നിലനിൽക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രതിരോധസംവിധാനം അബദ്ധത്തിൽ ശരീരത്തിനെതിരെ തിരിയുന്നതു (ഓട്ടോഇമ്മ്യൂൺ) മൂലമുണ്ടാവുന്ന അലപേഷ്യ ഏരിയേറ്റയും മുടികൊഴിച്ചിലിന്റെ കാരണങ്ങളിൽ ഒന്നാണ്. പ്രായമാകുന്നതു മൂലം സ്വാഭാവികമായി മുടികൊഴിയാം. പോഷകാഹാര കുറവ്, ഹൈപ്പോതൈറോയിഡിസം, സ്ത്രീകളിലെ ആർത്തവ വിരാമം, മാനസിക പിരിമുറുക്കം, മലിനീകരണം (വായു/വെള്ളം), ചികിത്സകൾ (ക്യാൻസർ), പാരമ്പര്യകാരണങ്ങൾ എന്നിവ മൂലവും മുടി കൊഴിയാം.
മുടികൊഴിച്ചിൽ തടയാൻ ഉള്ളിനീര് എങ്ങനെ സഹായിക്കും (Role of onion juice in the treatment of hair loss)
കഷണ്ടിയുടെ ചികിത്സയ്ക്കായി ആളുകൾ നിരവധി മാർഗങ്ങൾ തേടിയേക്കാം. അധികം പ്രയാസമില്ലാതെയും വലിയ ചെലവില്ലാതെയും നടത്താവുന്ന ഒരു മാർഗമാണ് ‘പ്രകൃതി ചികിത്സ’. അസംസ്കൃതമായ കടും തവിട്ടു നിറത്തിലുള്ള ഉള്ളിനീര് മുടികൊഴിച്ചിൽ തടയാൻ പ്രയോജനപ്രദമാണെന്ന് ഒരു പഠനത്തിൽ പറയുന്നുണ്ട്. ഇത് മുടി വീണ്ടും കിളിർക്കാൻ സഹായിക്കുമെന്നതിനാൽ അലപേഷ്യ ഏരിയേറ്റയുടെ ചികിത്സയ്ക്കായി ഉപയോഗിക്കാവുന്നതാണ്.






