അപ്രതീക്ഷിതമായി ഹ്യൂമേട്ടന് എന്നു വിളിപ്പേരുള്ള ഇയാന്‍ ഹ്യൂമിന്റെ ഫെയ്സ്ബുക്കില്‍ വന്ന പോസ്റ്റാണ് ആരാധകരെ ആദ്യം ഞെട്ടിച്ചത്. ബ്ലാസ്റ്റേഴ്സ് വിടുന്നു എന്നായിരുന്നു അത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ആ പോസ്റ്റ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചുവെങ്കിലും എവിടെയോ എന്തോ തകരാര്‍ ആരാധകര്‍ മണത്തിരുന്നു. ഒടുവില്‍ ആരാധകര്‍ ഭയന്നതു തന്നെ സംഭവിച്ചു. കേരള ബ്ലാസ്റ്റേഴ്സില്‍ ഒന്നാം സീസണിലും പുറമെ അവസാന സീസണിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച സ്ട്രൈക്കറായ കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്സ് വിട്ടു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം താരം വ്യക്തമാക്കിയത്.
ബ്ലാസ്റ്റേഴ്സില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും മാനേജ്മെന്റ് ഇക്കാര്യത്തില്‍ വ്യത്യസ്ത തീരുമാനമെടുക്കുകയായിരുന്നുവെന്ന് ഹ്യൂം വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം നിശ്ശബ്ദത പാലിച്ചതിനു ക്ഷമ ചോദിച്ച ഹ്യൂം, അഞ്ചാം ഐഎസ്എല്‍ സീസണില്‍ ടീമിനൊപ്പമുണ്ടാകില്ലെന്നും പറഞ്ഞു. സീസണിന്റെ അവസാനം സംഭവിച്ച പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവരണമെന്നും ടീമിനു വേണ്ടി നല്ലതു ചെയ്യണമെന്നുമായിരുന്നു ആഗ്രഹം. എന്നാല്‍ ക്ലബിനു ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമായിപ്പോയി. ഇതു ഫുട്ബോള്‍ ആണെന്നും, ഫുട്ബോളില്‍ സര്വസാധാരണമാണിതെന്നും പറഞ്ഞു നിര്‍ത്തിയ ഹ്യൂം ആരാധകരെ പ്രശംസയില്‍ പൊതിയാനും മറന്നില്ല.

എന്നാല്‍ ഹ്യൂമിനെ കൈവിട്ട ബ്ലാസ്റ്റേഴ്സ് പകരക്കാരനേയും എത്തിച്ച് ഞെട്ടിച്ചിരിക്കുകയാണ്. സ്ലൊവേന്യയുടെ മുന്നേറ്റ താരം മറ്റേജ് പോപ്പ്ലാറ്റിനിയെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. 25 കാരനായ പോപ്പ്ലാറ്റ്നി നിലവില്‍ സ്ലൊവേനിയന്‍ ക്ലബ് എന്‍ കെ ട്രിഗ്ലാവിന് വേണ്ടിയാണ് ബൂട്ടണിയുന്നത്. ഇക്കാര്യം ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഐഎസ്എല്‍ നാലു സീസണ് പിന്നിടുമ്പോള്‍ ആദ്യ സീസണിലും ഇക്കഴിഞ്ഞ നാലാം സീസണിലും കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയാണ് ഹ്യൂം ബൂട്ടണിഞ്ഞത്. മുപ്പത്തിമൂന്നുകാരനായ ഹ്യൂമാണ് ഐഎസ്എല്‍ സീസണിലെ ടോപ്പ്സ്കോറര്‍. നാലു സീസണുകളിലായി 28 ഗോളാണ് ഹ്യൂമിന്റെ ഇതുവരെയുള്ള സമ്പാദ്യം. ഇതില്‍ 10 ഗോളുകളും കേരളത്തിനു വേണ്ടിയാണ്.
ആദ്യ സീസണില്‍ മികച്ച താരത്തിനുള്ള പുരസ്കാരം, രണ്ടാം സീസണില്‍ ഫിറ്റെസ്റ്റ് താരം, ഗോള്‍ഡന്‍ ബൂട്ട് റണ്ണറപ്പ് എന്നീ നേട്ടവും ഹ്യൂം സ്വന്തമാക്കി. ആദ്യ സീസണില്‍ മികച്ച പ്രകടനം മഞ്ഞപ്പടയ്ക്കായി പുറത്തെടുത്തിട്ടും രണ്ടാം സീസണില്‍ ടീമില്‍ നിലനിര്‍ത്താഞ്ഞത് ആരാധകരില്‍ നിന്ന് ഉള്‍പ്പെടെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ നാലാം സീസണിലാണ് ഹ്യൂം മഞ്ഞപ്പടയിലേക്ക് തിരികെ എത്തിയത്. മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറിയ ഹ്യൂം പരിക്കിന്റെ പിടിയിലായതോടെ അവസാനത്തെ നിര്‍ണ്ണായക മത്സരങ്ങള്‍ നഷ്ടമായിരുന്നു.

Comments